Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് മർദ്ദനം.

14 May 2024 07:43 IST

R mohandas

Share News :



 

കൊല്ലം: വനിതാ ഡോക്ടർക്ക് മർദ്ദനം .ചവറയിൽ വനിതാ ഡോക്‌ടറെ രോഗിക്കൊപ്പമെത്തിയ സ്ത്രീ മർദ്ദിക്കുകയായിരുന്നു.കൊല്ലം ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡ്യൂട്ടി മെഡിക്കൽ ഓഫീസറായ ഡോ ജാൻസി ജെയിംസിനുനേരെയാണ് അക്രമമുണ്ടായത്.രോഗിക്കൊപ്പമെത്തിയ സ്ത്രീ ശക്തമായി മുഖത്തടിക്കുകയായിരുന്നുവെന്നും ഇതിന്റെ ആഘാതത്തിൽ കമ്മൽ ഉൾപ്പെടെ തെറിച്ചുപോയെന്നും ഡോക്‌ടറുടെ പരാതിയിലുണ്ട് .പലതവണ മോശമായി സംസാരിച്ചുവെന്നും അസഭ്യം പറഞ്ഞുവെന്നും ഇതിന് പിന്നാലെയായിരുന്നു മർദ്ദനമെന്നും ഡോക്‌‌ടർ പറഞ്ഞു.ഇന്നലെ രാത്രിയായിരുന്നു ഡോക്‌ടർക്കുനേരെ അക്രമമുണ്ടായത്.രോഗി മുൻപ് കഴിച്ചിരുന്ന ഗുളിക ഡോക്‌ടർ പരിശോധിച്ചില്ല എന്നാരോപിച്ചായിരുന്നു പ്രശ്‌നങ്ങൾ തുടങ്ങിയതെന്ന് പരാതിയിൽ പറയുന്നു.കൂട്ടിരിപ്പുകാരുടെ എണ്ണം കൂടിയത് ചോദ്യം ചെയ്തതും പ്രകോപനത്തിനിടയാക്കി.

തുടർന്ന് വാക്കുതർക്കത്തിനിടെ സ്ത്രീ മുഖത്തടിക്കുകയായിരുന്നുവെന്നാണ് പരാതി.രാത്രിതന്നെ പൊലീസ് എത്തിയെങ്കിലും കേസെടുത്തില്ലെന്ന് ഡോക്‌ടർ ആരോപിച്ചു.

Follow us on :

More in Related News