Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Feb 2025 22:59 IST
Share News :
പടിഞ്ഞാറത്തറ : സംയുക്ത പാർലമെന്ററി സമിതി മേലൊപ്പ് ചാർത്തിയ വഖഫ് ഭേദഗതി ബില്ലിനെ തിരെ മതേതര ജനാധിപത്യ കക്ഷികൾ ഏകസ്വരത്തോടെ നിലകൊളളുന്നത് ആശാവഹമാണെന്നും ഇതിനെതിരെ ജനകീയ പ്രതിരോധം വേണമെന്നും ഐഎസ്എം സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് അഭിപ്രായപ്പെട്ടു. മുസ് ലിംകളെ മാത്രമല്ല, സമീപ ഭാവിയിൽ എല്ലാ മതവിഭാഗങ്ങളുടെയും സ്വത്തുക്കളുടെ മേൽ പിടിമുറുക്കാനുള്ള കേന്ദ്ര നീക്കം പ്രതിഷേധാർഹമാണ് . വയനാട് പടിഞ്ഞാറത്തറയിൽ നടന്ന ഐ.എസ് എം സംസ്ഥാന എക്സിക്യൂട്ടീവ് ക്യാമ്പ് കെ എൻ എം സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. വൻ ദുരന്തമുണ്ടായ വയനാടിന് മതിയായ ഗ്രാന്റ് നൽകാൻ തയ്യാറാവാതെ കടം നൽകാനുള്ള കേന്ദ്ര സർക്കാർ തീരുമാനം കടുത്ത വിവേചനവും അനീതിയുമാണ്
ഐഎസ്എം പ്രസിഡൻറ് ശരീഫ് മേലേതിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി,
സംസ്ഥാന ട്രഷറർ കെ എം എ അസീസ് , സുബൈർ പീടിയെക്കൽ ,ഇ. കെ ബരീർ അസ് ലം , ശിഹാബ് തൊടുപുഴ , യാസിർ അറഫാത്ത് , നാസർ മുണ്ടക്കയം , ആദിൽ അത്വീഫ് സ്വലാഹി ,ശംസീർ കൈതേരി ,നൗഷാദ് കരുവണ്ണൂർ പ്രസംഗിച്ചു.
ക്യാമ്പ് നാളെ (ഞായർ) സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.