Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടിയിൽ വോളിബോൾ കോച്ചിങ്ങ് ക്യാമ്പ് ഏപ്രിൽ 20ന് ആരംഭിക്കും

16 Apr 2024 08:02 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പുതിയ തലമുറയുടെ വോളിബോൾ അഭിരുചി പ്രോൽസാഹിപ്പിക്കാനും, അവരിലെ

കായികക്ഷമത വർദ്ധിപ്പിച്ച്  വോളിബോൾ പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി പരപ്പനങ്ങാടി കേന്ദ്രീകരിച്ച് ഒരു പതിറ്റാണ്ടിലേറെകാലമായി പ്രവർത്തിച്ചുവരുന്ന പരപ്പനങ്ങാടി ഡോട്സ് വോളി അക്കാദമി കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നതാണെന്ന് സംഘാടക സമിതി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


ഇതിനകം ജില്ല സംസ്ഥാന അന്തർ സംസ്ഥാന മത്സരങ്ങളിൽ മാത്രമല്ല ദേശാന്ത ര വോളിബോൾ മത്സരങ്ങളിലും ജേതാക്കളെ സമ്മാനിക്കാൻ ഡോട്സ് അക്കാദമിക് സാധിച്ചിട്ടുണ്ട്. ഏഷ്യാഡ് വോളിയിൽ ഇന്ത്യൻ ടീമിൽ സാന്നിധ്യമറിയിച്ച പരപ്പനങ്ങാടിക്കാരൻ ഡോട്സിന്റെ ശിഷ്യസമ്പത്തിൽ ഒരാളാണ്.

ഏറെ സാമ്പത്തിക പ്രയാസങ്ങൾ സഹിച്ചും സ്പോർട്സ് പ്രേമികളിൽ നിന്ന് സമാഹരിച്ചുമാണ് ഡോട്സ് അക്കാദമി അതിന്റെ പഠന കാലയളവുകളും, നിരന്തര പരിശീലനങ്ങളും പൂർത്തിയാക്കുന്നത്.


ഡോട്സിന്റെ വോളിബോൾ പഠന പരിശീലന കരിക്കുലത്തിന്റെ ഭാഗമായി പതിനഞ്ച് വയസിന് താഴെയുള്ള പരപ്പനങ്ങാടി നഗര സഭ പരിധിയിലെ വിദ്യാലയങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറു വിദ്യാർത്ഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. എൻ.ഐ.എസ് കോച്ച് അശ്വതിയാണ് കോച്ചിങിന് നേതൃത്വം നൽകുന്നത്. ക്യാമ്പിന്റെ മുന്നോടിയായി വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും അർപ്പണ ബോധവും പകരുന്നതിനായി ഏപ്രിൽ 17 ന്  രാവിലെ 9 മണിക്ക് പുത്തരിക്കൽ വെച്ച് മോട്ടീവേഷൻ ക്ലാസ് നടത്തും. പ്രമുഖ മനശാസ്ത്ര വിദഗ്ധ കെ.എം അശ്വതി ക്ലാസെടുക്കും. ഡോട്സ് വോളി അക്കാദമി ചെയർമാൻ ടി.പി കുഞ്ഞി കോയനഹ, എം ഉസ്മാൻ, അസറുദ്ധീൻ, സജിൽ മാസ്റ്റർ, സാദ് എന്നിവർ വാർത്ത     സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

Tags:

More in Related News