Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2025 12:55 IST
Share News :
ന്യൂഡൽഹി : ദേശീയ ഗെയിംസിൽ നിന്ന് കളരിപ്പയറ്റ് ഒഴിവാക്കിയതിന്റെ ദേശീയ ഉത്തരവാദിത്വം ഒളിമ്പിക്സ് അസോസിയേഷനെന്ന് കേന്ദ്ര കായിക മന്ത്രാലയം. മത്സരങ്ങളുടെ നടത്തിപ്പും മത്സരക്രമവും നിശ്ചയിക്കുന്നത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആണെന്ന് കേരളം അയച്ച കത്തിന് കേന്ദ്രം മറുപടി നൽകി. ഉത്തരവാദി സംസ്ഥാന കായിക വകുപ്പാണെന്നായിരുന്നു കേരള ഒളിമ്പിക്സ് അസോസിയേഷന്റെ വാദം. ദേശീയ ഗെയിംസ് സമാപിച്ച് ദിവസങ്ങൾ കഴിഞ്ഞാണ് കേരളം അയച്ച കത്തിന് കേന്ദ്ര കായിക മന്ത്രാലയം മറുപടി നൽകിയത്.
കളരിപ്പയറ്റിനെ മത്സരയിനമായി തീരുമാനിക്കേണ്ടത് ദേശീയ ഒളിമ്പിക്സ് അസോസിയേഷൻ ആണെന്നാണ് കേന്ദ്രസർക്കാരിന്റെ മറുപടി. മത്സരം നടത്തിപ്പിനുള്ള പൂർണ്ണ ചുമതലയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷനാണെന്ന് മറുപടിയിൽ പറയുന്നു. കേരളത്തിൻറെ കത്ത് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് അയച്ചെന്നും കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കുന്നു.
Follow us on :
Tags:
More in Related News
Please select your location.