Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിരവിമുക്തദിനം

23 Nov 2024 20:55 IST

Ajmal K.A

Share News :

ആലുവ: ഒരു വയസ്സിനും പത്തൊമ്പത് വയസ്സിനും ഇടയിലുള്ള മുഴുവൻ കുട്ടികൾക്കും വിരബാധയ്ക്ക് എതിരെ ആൽബൻ്റസോൾ ഗുളിക നൽകും.

സ്ക്കൂളുകളും അംഗനവാടികളും കേന്ദ്രീകരിച്ച് നവംബർ ഇരുപത്തിയാറ് ചൊവ്വാഴ്ചയാണ് ഗുളിക നൽകുക.

കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിൽ അധ്യാപകർക്കും അങ്കണവാടി ടീച്ചർമാർക്കുമായി

പരിശീലനം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

സതി ലാലു ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് സ്നേഹ മോഹൻ അധ്യക്ഷത വഹിച്ചു.

ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ.സിറാജ്,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രേഖ.എസ്.എസ്. എന്നിവർ പ്രവർത്തനപദ്ധതി അവതരിപ്പിച്ചു.

സ്ഥിരം സമിതി അധ്യക്ഷൻമാരായ

റസീല ഷിഹാബ്, റസീന നജീബ്,

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാജു മത്തായി,സാഹിദ അബ്ദുൾസലാം എന്നിവർ പ്രസംഗിച്ചു.



Follow us on :

More in Related News