Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.കെ. ഹാരിസ് നിര്യാതനായി

25 Aug 2024 19:25 IST

- Preyesh kumar

Share News :

കോഴിക്കോട്ടെ മുതിർന്ന പ്രവാസി സാംസ്കാരിക പ്രവർത്തകനും ജനാധിപത്യ വേദി നിർവ്വാഹക സമിതിയംഗവുമായിരുന്ന ടി കെ ഹാരിസ് നിര്യാതനായി.. കുറച്ചു നാളുകളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു.


കുവൈറ്റിൽ പ്രവാസജീവിതം നയിച്ചിരുന്ന കാലത്ത് കലാ കുവൈത്ത് എന്ന പ്രവാസി സാംസ്കാരിക സംഘടനയുടെ രൂപീകരണത്തിൽ നിർണായക പങ്കു വഹിച്ച വ്യക്തിയാണ് .കാൽ നൂറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതം നയിച്ച ടി.കെ. ഹാരിസിന് പശ്ചിമേഷ്യൻ രാഷ്ട്രീയ വിഷയങ്ങൾ സംബന്ധിച്ച് ചരിത്രപരവും കൃത്യവുമായ ധാരണ ഉണ്ടായിരുന്നു. ഫലസ്തീൻ പ്രശ്നം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ 80 കളിൽ മലയാളത്തിലെ ആനുകാലികങ്ങളിൽ അദ്ദേഹം എഴുതിയ ലേഖനങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. 

മനുഷ്യത്വരഹിതമായ ഇസ്രയേൽ അധിനിവേശ

ത്തിൻ്റെ നാൾ വഴികൾ, പിഞ്ചുകുഞ്ഞുങ്ങളെയടക്കം കൊന്നുതള്ളുന്ന സയണിസ്റ്റ് ഭീകരത തുടങ്ങി ഒരു ജനതയെ ഉൻമൂലനം ചെയ്യുന്ന യുദ്ധവെറിയുടെ നേർചിത്രങ്ങൾ ടി.കെ. ഹാരിസ് തുറന്നെഴുതുമ്പോൾ മലയാളിക്കത് ഉള്ളു പൊള്ളിക്കുന്ന അനുഭവും പോരാട്ടത്തിനുള്ള ഇന്ധനവുമായിമാറുകയായിരുന്നു


എക്കാലത്തും സാംസ്കാരിക പ്രവർത്തനത്തിന്റെ ഇടതുപക്ഷത്ത് നിലയുറപ്പിച്ച ടി കെ ഹാരിസ് തൊണ്ണൂറുകളിൽ എം എൻ വിജയൻ ഉയർത്തിയ സാംസ്കാരിക വിമർശന നിലപാടുകൾക്കൊപ്പം അടിയുറച്ചുനിന്നു. മുഖ്യധാര ഇടതുപക്ഷ സാംസ്കാരിക പ്രസ്ഥാനങ്ങളുടെ വ്യതിയാനങ്ങൾക്കെതിരെ ഉറച്ച നിലപാട് സ്വീകരിച്ചു. ടി.പി .ചന്ദ്രശേഖരൻ വധത്തെ തുടർന്ന് അദ്ദേഹം മുഖ്യധാര ഇടതുപക്ഷത്തിന്റെ പ്രധാന വിമർശകരിൽ ഒരാളായി. കെ എസ് ബിമൽ അടക്കമുള്ളവർ ചേർന്ന് ജനാധിപത്യവേദി രൂപീകരിച്ചപ്പോൾ അതിനൊപ്പം നിന്നു. നിലവിൽ ജനാധിപത്യവേദി നിർവ്വാഹക സമിതിയംഗമാണ്..

എം എൻ വിജയൻ പഠനകേന്ദ്രത്തിന്റെ സ്ഥാപനത്തിലും പ്രധാന പങ്ക് വഹിച്ചു. 

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഭാര്യ - കെ.ബീവി.

മക്കൾ:- ഡോ: ശബാന ഹാരിസ്, സുചിന്ത ഹാരിസ്, ഡോ: സച്ചിൻ ഹാരിസ്.

മരുമക്കൾ::ഡോ: ആഷിക്ക് മൊയ്തീൻ,

ഹിഷാം മൊയ്തീൻ, സഹ്ന അരീപ്പുറത്ത് .


Follow us on :

Tags:

More in Related News