Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മയക്കുമരുന്നിന്റെ വിതരണം തടയാൻ പരിശോധന കർശനമാക്കി തിരുരങ്ങാടി എക്‌സൈസ്.

08 Sep 2024 20:56 IST

- Jithu Vijay

Share News :

പരപ്പനങ്ങാടി : ഓണാഘോഷത്തോടനുബന്ധിച്ചു അന്യദേശങ്ങളിൽ നിന്നും പാർസൽ രൂപത്തിലുള്ള മയക്കുമരുന്നിന്റെ വിതരണം തടയാൻ പരിശോധന കർശനമാക്കി തിരുരങ്ങാടി എക്‌സൈസ്.


തിരുരങ്ങാടി എക്‌സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ മലപ്പുറം ഡോഗ് സ്‌ക്വാഡ്, എക്‌സൈസ് റേഞ്ച് പരപ്പനങ്ങാടി എന്നിവരുമായി ചേർന്ന് പരപ്പനങ്ങാടി, ചെമ്മാട്, തിരുരങ്ങാടി എന്നീ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന പാർസൽ വിതരണകേന്ദ്രങ്ങളിൽ പോലീസ് നായ "ലൈക്ക" യുമായി പരിശോധന നടത്തി. 


പാർസൽ കേന്ദ്രങ്ങൾ കൂടാതെ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ RPF ന്റെ സഹായത്തോടെ യാത്രക്കാരുടെ ലഗേജ് പരിശോധനയും നടത്തി.


തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ  പ്രഗേ ഷ്, സുർജിത് പ്രവന്റ്റീവ് ഓഫീസർ ദിലീപ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ സമയത്ത് അഭിലാഷ് എന്നിവരും പങ്കെടുത്തു.

Follow us on :

Tags:

More in Related News