Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തമിഴ്‌നാട്ടിലെ തേനി പെരിയകുളത്ത് വാഹനാപകടം, നിയന്ത്രണം നഷ്ടമായ കാർ അപകടത്തിൽപ്പെട്ട് കുറവിലങ്ങാട് കുര്യം സ്വദേശികളായ മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം..

28 Dec 2024 11:34 IST

SUNITHA MEGAS

Share News :

തമിഴ്‌നാട്ടിലെ തേനി പെരിയകുളത്ത് വാഹനാപകടം, നിയന്ത്രണം നഷ്ടമായ കാർ അപകടത്തിൽപ്പെട്ട് കുറവിലങ്ങാട് കുര്യം സ്വദേശികളായ മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം..കുറവിലങ്ങാട് .തമിഴ്‌നാട്ടിലെ തേനി പെരിയകുളത്ത് നിയന്ത്രണം നഷ്ടമായ കാർ ലോറിയുമായി കൂട്ടിയിടിച്ച് കുറവിലങ്ങാട് കുര്യം സ്വദേശികളായ മൂന്നു പേർക്ക് ദാരുണാന്ത്യം. കുറവിലങ്ങാട് കുര്യം ഗോവിന്ദാപുരം സ്വദേശികളായ ജോബിഷ് (32), ജെയിൻ തോമസ് (35), സോണിമോൻ കെ.ജെ (43) എന്നിവർക്കാണ് മരണം സംഭവിച്ചത്.

ഇവർക്കൊപ്പമുണ്ടായിരുന്ന ഷാജി പി.ഡി (46)യെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ 5.45 ന് തമിഴ്‌നാട് തേനി പെരിയകുളത്തായിരുന്നു അപകടം. വേളാങ്കണ്ണി പോയി മടങ്ങിവരികയായിരുന്നു അപകടത്തിൽപ്പെട്ടസംഘം. ഇവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. മരിച്ചവരുടെ മൃതദേഹം തേനിയിലെ ആശുപത്രി മോർച്ചറിയിൽ.

Follow us on :

More in Related News