Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരിൽ എംഡിഎംയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ

22 Sep 2024 21:24 IST

- Jithu Vijay

Share News :



തിരൂർ :  ബാംഗ്ലൂരിൽ നിന്നും വില്പനക്കായി എത്തിച്ച മാരക രാസലഹരിയായ MDMA യുമായി 3 യുവാക്കളെ മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥ് ഐ പി എസിന്റെ നിർദ്ദേശാനുസരണം തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുനാവായ സ്വദേശി ചങ്ങമ്പള്ളി മടത്തിപറമ്പിൽ മുഹമ്മദ്‌ തൻസീഫ് (27), നിറമരുതൂർ സ്വദേശി ചെറിച്ചവീട്ടിൽ കാട്ടിയകടവത് ജാഫർ സാദിഖ് (39), താനാളൂർ സ്വദേശി പുത്തനാട്ടുപറമ്പിൽ ഷിബിൽ റഹ്മാൻ (24) എന്നിവരെയാണ് 45 ഗ്രാം രാസലഹരിയുമായി പിടികൂടിയത്.


തിരൂർ റിങ് റോഡിന് അടുത്ത പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും ഇവരെ പിടി കൂടുമ്പോൾ രണ്ടു കാറുകളും ഉണ്ടായിരുന്നു. ഇതിൽ രണ്ടു പേർ ഗൾഫിൽ നിന്നും ലീവിന് വന്നിരുന്നവരാണ് , തിരൂരിലെ കോളേജിലെയും സ്കൂളിലെയും വിദ്യാർത്ഥികൾക്ക് വില്പന നടത്തുവാനാണ് ഇവർ രാസ ലഹരി കൊണ്ടു വന്നത് എന്നാണ് പ്രാഥമികമായ നിഗമനം. തിരൂർ ഡി വൈ എസ് പി.കെ എം ബിജുവിന്റെ നേതൃത്വത്തിൽ തിരൂർ ഇൻസ്‌പെക്ടർ ജിനേഷ് കെ ജെ, സബ് ഇൻസ്‌പെക്ടർ സുജിത് ആർ പി, സീനിയർ സിവിൽ പോലീസ് ഓഫീസർ ആയ അരുൺ,ബിനു സിവിൽ പോലീസ് ഓഫീസർമാരായ സതീഷ് കുമാർ, ദിൽജിത്, ധനീഷ് കുമാർ, സുജിത് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

Follow us on :

More in Related News