Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം ടി യെ ഓർക്കാൻ ദോഹയിൽ അവർ ഒത്തുകൂടി.

30 Dec 2024 02:23 IST

ISMAYIL THENINGAL

Share News :

ദോഹ : കഥയും തിരക്കഥയും നാടകവും ഗാനവും തുടങ്ങി എഴുത്തിന്റെ ലോകത്ത് പെരുന്തച്ചനായി ജീവിച്ചു 

മാഞ്ഞുപോയ മഞ്ഞുകാലം, മലയാളത്തിന്റെ അക്ഷര സുകൃതം എം ടി എന്ന രണ്ടക്ഷരത്തെ ഓർത്തെടുക്കാൻ 'സമീക്ഷ'യുടെ വേദിയിൽ ദോഹയിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഒത്ത് ചേർന്നു .


ആ മഹാ മനീഷി ഒരിക്കലും മനുഷ്യ മനസ്സുകളിൽ നിന്ന് മാഞ്ഞു പോവുന്നില്ല, ലോക മലയാളിയുടെ എക്കാലത്തെയും വായനയിലൂടെ ഓർമ്മകളുടെ സൗരഭ്യം പരത്തി ഇവിടെ തന്നെയുണ്ട്. കാരണം എക്കാലത്തും ജന ഹൃദയങ്ങളിൽ ജീവിച്ചു കൊണ്ടേയിരിക്കുന്ന, കഥാപാത്രങ്ങളെ എഴുത്തിലൂടെയും ദൃശ്യങ്ങളിലൂടെയും സമ്മാനിച്ചാണ് എം ടി വാസുദേവൻ നായർ വിടപറഞ്ഞത്.


കെഎം സി സി ഖത്തർ കലാ സാംസ്‌കാരിക വിഭാഗമായ സമീക്ഷ സംഘടിപ്പിച്ച എം ടി അനുസ്മരണ ചടങ്ങ്, മജീദ് നാദാപുരത്തിന്റെ അദ്ധ്യക്ഷതയിൽ എസ്‌ എ എം ബഷീർ ഉദ്‌ഘാടനം ചെയ്തു.

സലിം നാലകത്ത്, ഹുസ്സൈൻ, ഫരീദ് തിക്കോടി, അനീസ് മാള, ശ്രീകല ഗോപിനാഥ് ജിനൻ, ആർ ജെ ഫെമിന, ഷൈജു ധമനി, ബഷീർ ചേറ്റുവ , ഇബ്രാഹിം കല്ലിങ്ങൽ, അൻസാർ അരിമ്പ്ര, എന്നിവർ സംസാരിച്ചു .

സുബൈർ വെള്ളിയോട് സ്വാഗതവും, വീരാൻ കോയ എം.എം പൊന്നാനി നന്ദിയും പറഞ്ഞു . 


Follow us on :

More in Related News