Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2025 15:06 IST
Share News :
വൈക്കം: ആസ്വാദകർക്ക് വേറിട്ടൊരു ദൃശ്യവിരുന്നൊരുക്കി വൈക്കം കഥകളി ക്ലബ്ബിൻ്റെ കഥകളികൾ ശ്രദ്ധേയമാകുന്നു. പ്രതിമാസ പരിപാടി യുടെ ഭാഗമായി കഴിഞ്ഞ ദിവസം സത്യഗ്രഹ സ്മാരക ഹാളിൽ നളചരിതം നാലാം ദിവസം കഥകളി അരങ്ങേറി. വൈക്കം മഹാദേവ ക്ഷേത്ര മേൽശാന്തി തരണി ശ്രീധരൻ നമ്പൂതിരി കളിവിളക്ക് തെളിയിച്ചു. പള്ളിപ്പുറം സുനിലിൻ്റെ ശിഷ്യരും കലാശക്തി സ്കൂൾ ഓഫ് ആർട്ട്സിലെ വിദ്യാർഥികളുമായ ശ്രീജ്യോതി, ജാനകി എന്നിവരുടെ അരങ്ങേറ്റവും നടന്നു. ശ്രീജ്യോതി, ജാനകി,ഹൃദ്യ, ശ്രീലക്ഷ്മി എന്നിവർ കഥകളിയിലെ പുറപ്പാട് അവതരിപ്പിച്ചു. ദമയന്തിയായി പള്ളിപ്പുറം സുനിലും, കേശിനിയായി വെച്ചൂർ ഗിരീഷ്, ബഹുകനായി RLV അനുരാജും വേഷമിട്ടു. സംഗീതം RLV പാലൂർ ഗണേഷ്,കലാമണ്ഡലം ശ്രീജിത്ത് മാരാർ, ചെണ്ട കലാമണ്ഡലം ഹരികൃഷ്ണൻ
മദ്ദളം - കലാമണ്ഡലം ശ്രീഹരി
ചുട്ടി കലാമണ്ഡലം ഋഷി, RLV ശങ്കരൻകുട്ടി, ചമയം കലാമണ്ഡലം ഗിരീഷ്, ജയശങ്കർ കലാമണ്ഡലം ഹരികൃഷ്ണൻ. പള്ളിപ്പുറം സുകുമാരനും തോട്ടകം സനീഷും അണിയറയൊരുക്കി. വൈക്കത്തിൻ്റെ കലാ-സാംസ്കാരിക പാരമ്പര്യം നിലനിർത്തുന്നതിന്
നഗരസഭയുടേയും, പൊതു ജനങ്ങളു
ടേയും പിന്തുണയുണ്ടെങ്കിൽ കഥകളി,
കൂത്ത് കൂടിയാട്ടം, കുറത്തിയാട്ടം, പാഠകം, ചാക്യാർകൂത്ത് ,നങ്ങ്യാർകൂത്ത്, ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, തുടങ്ങിയ ശാസ്ത്രീയ കലാരൂപങ്ങൾക്ക് ഊർജം പകരുന്നതിനും, പുതിയ തലമുറയെ പരിചയപ്പെടുത്തുന്നതിനും അതുവഴികലാകാരന്മാർക്ക് അവസരമൊരുക്കുന്നതിനുംകഴിയുമെന്ന് സംഘാടകരായ വി. പി നാരായണൻ നമ്പൂതിരി, പള്ളിപ്പുറംസുനിൽ, രമേശ് ബാബു എന്നിവർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.