Thu May 15, 2025 7:48 AM 1ST

Location  

Sign In

മുക്കം ഹയർ സെക്കണ്ടറി സ്കൂളിന് നിർമ്മിച്ച ഫുട്ബോൾ, ക്രിക്കറ്റ് ടർഫ് മൈതാനം പ്രൗഢമായ ചടങ്ങിൽ കായിക വകുപ്പ് മന്ത്രി നാടിന് സമർപ്പിച്ചു.

07 Dec 2024 20:24 IST

UNNICHEKKU .M

Share News :

- എം ഉണ്ണിച്ചേക്കു '

മുക്കം: കായിക സ്വപ്നസാഫല്യമായി മുക്കം ഹയർ സെക്കണ്ടറി സ്കൂളിന് വേണ്ടി ഒന്നര കോടി രൂപ ചിലവിൽ നിർമ്മാണം പൂർത്തിയാക്കിയ ഫുട്ബോൾ,ക്രിക്കറ്റ് ടർഫ് മൈതാനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. മാവൂരിൽ നൂറ് ഏക്കർ സ്ഥലത്ത് 1500 കോടി രൂപചിലവിൽസ്പോർട്സിറ്റിസ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ലോഞ്ചിംങ്ങ് പ്രഖ്യാപനം അടുത്തു തന്നെയുണ്ടാവും. ബാഗ്ളൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് പദ്ധതി ആവിഷ്ക്കരിക്കുന്നത്. രാജ്യത്ത് ആദ്യമായി സ്പോർട്സ് അക്കാദമി സ്ഥാപിച്ചത് കേരളത്തിലാണ്. കേരളത്തിൽ ആരംഭിക്കുമ്പോൾ അതിൻ്റെ ടേൺ ഓവർ 1.5 ശതമാനമായിരുന്നു. ഇന്ന് മൂന്ന് ശതമാനത്തിലധികമായി വർദ്ധിച്ചിരിക്കയാണ്. സർക്കാർ കായിക മേഖലയിൽ ഏകദേശം 1400 കോടി രൂപ വിവിധങ്ങളായ കായിക മേഖലയിൽ അടിസ്ഥാന വികസനത്തിന് മുടക്കി കഴിഞ്ഞു. സ്വാകാര്യ മേഖലയിൽ പതിനായിരം കോടി നിക്ഷേപമാണ് ഏകദേശകണക്ക് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട കായിക ഉച്ചകോടിയിൽ കേരളത്തിന് 5000 കോടി രൂപയുടെ കായിക മേഖല ഓഫറാണ് ലഭിച്ചത്. ഇതിൽ 1200 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടന്ന് വരികയാണ്. കേരളത്തിലെ കായിക മേഖലയിൽ വലിയ മാറ്റമാണ് നടക്കുന്നത്. പുതി എഐ സാങ്കേതികവിദ്യ നല്ല നിലയിൽ വഇരുമ്പോൾ ഏറ്റവും കൂടുതൽ സാധ്യത കായിക മേഖലക്കാണ്. ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരിക്കയാണ്. നാല് വർഷകാലത്ത് പതിനായിരം സ്ഥിരം തൊഴിൽ സുഷിക്കാനായത് വലിയ നേ

ട്ടമാണ്. കായിക മേഖലയിൽ ജനങ്ങൾ പണം മുടക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ കായിക വിദ്യാഭ്യാസം നിർബന്ധമാക്കുന്ന നടപടികൾ സ്വീകരിച്ച് വരികയാണ് ഉന്നത വിദ്യാഭ്യാസ മേഖലകളിൽ നടപ്പിലാക്കുയാണ്യൂണിവേഴ്സിറ്റി തലങ്ങളിൽ ലോഞ്ചിങ്ങ് നടന്ന് കഴിഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷൻ 1300 കോടി പദ്ധതി പ്രഖ്യാപിച്ച് കഴിഞ്ഞു. എറണാകുളത്തും പാലക്കാടും പ്രവർത്തി തുടങ്ങി. കോഴിക്കോട് പുതിയ സ്റേറഡിയം സ്ഥല  മെടുപ്പ് പൂർത്തീകരിച്ച് വരികയാണ്. കോഴിക്കോട് സർവ്വകലാശാലയിൽ കായിക മേഖലയിൽ പുതിയ പീ. ജി കോഴ്സുകൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.   ലിൻ്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ ഫുട് ബോളിൻ്റെ ഇതിഹാസ താരം ഐ എം വിജയൻ മുഖ്യാതിഥിയായി. മലബാറിലെ ഗ്രൗണ്ടുകളാണ് കായിക മേഖലയിൽ എൻ്റെ ഉയർച്ചയിൽ സഹായകമായതെന്ന് അദ്ദേഹം പറഞ്ഞു.

'സ്പോർട്സ് അക്കാദമി ജയ്സി പ്രകാശനം മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബുവും ലോഗോ വൈസ് ചെയർപേഴ്സൺ അഡ്വ.കെ.പി ചാന്ദിനി പ്രകാശനം നടത്തി. ബി. ബി. എം സി.ഇ.ഒ ഫസലുറഹ്മാൻ വയലിൽ ടർഫ് പദ്ധതി വിശദീകരിച്ചു. കേരളസ്ററ്റ് സ്ക്കൂൾ സ്പോർട്സ് ഓർഗനൈസർ ഡോ. സി.എസ് പ്രദീപ് മുഖ്യപ്രഭാഷണം നടത്തി. എ ഇ. ഒ ടി ദീപ്തി, വേണു കല്ലുരുട്ടി, അശ്വതി സനൂജ് , പ്രജിത പ്രദീപ്, ഗഫൂർ കല്ലുരുട്ടി , എ അബ്ദുൽ ഗഫൂർ, എൻ.കെ അബ്ദുറഹിമാൻ, വി. അബ്ദുല്ലക്കോയ ഹാജി, സി.എം മനോജ്, പി.കെ. സുരേഷ്, സലീല, നളേശൻ, നിസാർ ബാബു, തൗഫീഖ് വെങ്ങളത്ത് തുടങ്ങിയവർ സംസാരിച്ചു. മുക്കം ഹയർ സെ

ക്കണ്ടറി സ്ക്കൂൾ മാനേജർ വത്സൻ മഠത്തിൽ സ്വാഗതവും, പ്രിൻസിപ്പാൾ സി.പി. ജംഷീന നന്ദിയും പറഞ്ഞു.


ചിത്രം: മുക്കം ഹയർ സെക്കണ്ടറി സ്കൂളിന് നിർമ്മാണം നടത്തിയ ഫുട്ട്ബോൾ ക്രിക്കറ്റ് ടർഫ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.  

Follow us on :

More in Related News