Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2025 21:30 IST
Share News :
മഹാകവി കുമാരനാശാന്റെ പ്രശസ്തകൃതിയായ വീണപൂവിനു രാജഗോപാലൻ കാരപ്പറ്റ "പതിതപുഷ്പം"എന്ന പേരിൽ അതേ വൃത്തത്തിൽ രചിച്ച സംസ്കൃതവിവർത്തനം അത്യുജ്ജ്വലമായി എന്ന് ശ്രീ. ജസ്റ്റിസ്.കെ. സുകുമാരൻപ്രസ്താവിച്ചു. ഭർത്തൃ ഹരിയുടെ
ശതകത്രയം,കാളിദാസന്റെ മേഘസന്ദേശം,ഋതുസംഹാരം തുടങ്ങിയ പ്രശസ്തഗ്രന്ഥങ്ങൾക്കുശേഷമുള്ള രാജഗോപാലന്റെ ഈ വിവർത്തനസംരംഭം ഭാഷയ്ക്കു മുതൽക്കൂട്ടായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ സൊസൈറ്റി ഓഫ് ഓതേർസ് (ഇൻസ )എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ എറണാകുളം മംഗലവനം ഓഡിറ്റോറിയത്തിൽ വെച്ചുനടന്ന "സാനുമാസ്റ്റർ അനുസ്മരണ"ത്തോടനുബന്ധിച്ചു നടന്ന പ്രകാശന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തു കയായിരുന്നു അദ്ദേഹം. യൂസഫലികേച്ചേരിയുടെ സഹോദരീപുത്രനും സംസ്കൃതസാഹിത്യ കാരനുമായ അഡ്വക്കറ്റ് സലാഹുദ്ദിൻ കേച്ചേരി പ്രകാശനകർമം നിർവഹിച്ച യോഗം ജി. സി. ഡി. എ ചെയർമാൻ ശ്രീ. കെ. ചന്ദ്രൻപിള്ളഉദ്‌ഘാടനം ചെയ്തു.ഡോ. പി. കെ. ജയകുമാരി അധ്യക്ഷതവഹിച്ചു.
യോഗക്ഷേമസഭ പ്രസിഡന്റ് അഡ്വ. പി. പരമേശ്വരൻ നമ്പൂതിരി പുസ്തകം ഏറ്റു വാങ്ങി. രാജഗോപാലൻ കാരപ്പറ്റ, സത്യശീലൻ കാർത്തികപ്പള്ളി,ഡോ. കെ.പി.വിജയലക്ഷ്മി,എന്നിവർ പ്രസംഗിച്ചു.ഡോ. ജയപ്രകാശ് ശർമ, പി. ഐ. ശ ങ്കരനാരായണൻ
എന്നിവർ കാവ്യാലാപനം നടത്തി.
Follow us on :
More in Related News
Please select your location.