Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിനോദ സഞ്ചരികളായ രണ്ട് യുവതികളുടെ ജീവൻ രക്ഷിച്ച് കോട്ടയം കല്ലറ സ്വദേശിയായ യുവാവ്

08 Sep 2025 22:21 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: വിനോദ സഞ്ചരികളായ രണ്ട് യുവതികളുടെ ജീവൻ രക്ഷിച്ച് കോട്ടയം കല്ലറ സ്വദേശിയായ യുവാവ്

വാഗമൺ ടൗണിന് അടുത്തുള്ള ഒരു ഹിഡൺ വെള്ളച്ചാട്ടം. നല്ല ആഴമുള്ള വെള്ളച്ചാട്ടം കാണാൻ എത്തിയ തമിഴ്നാട് സ്വദേശികളായ 2 യുവതികൾ. തെന്നിക്കിടക്കുന്ന പാറക്കെട്ടുകൾക്കിടയിലൂടെ നടക്കുമ്പോൾ ഒരാൾ തെന്നി താഴ്ചയുള്ള വെള്ളക്കെട്ടിലേക്ക് വീഴുന്നു. വീണപ്പോൾ കൂടെ ഉണ്ടായിരുന്ന യുവതിയെ പിടിക്കുന്നു. രണ്ടു പേരും കൂടെ ഒരുമിച്ച് വെള്ളത്തിൽ വീണ് മുങ്ങിപൊങ്ങി. തൊട്ട് അപ്പുറത്ത് വെള്ളച്ചാട്ടം കാണാൻ വന്ന മലയാളികളുടെ ഒരു ഗ്രൂപ്പ്. അവരും ഈ കാഴ്ച പെട്ടന്ന് കണ്ടപ്പോൾ ഷോക്ക് ആയി നിന്ന് പോയി. പക്ഷെ അതിൽ ഒരു ചെറുപ്പക്കാരൻ പെട്ടന്ന് ഉണർന്നു പ്രവർത്തിച്ചു. ചാടി മുങ്ങി പൊങ്ങുന്ന ഒരു യുവതിയുടെ കയ്യിൽ പിടിച്ചു. ഈ യുവാവ് ആ യുവതിയെ സർവശക്തിയും ഉപയോഗിച്ച് വലിച്ചു കരയിലേക്ക് ഇട്ടു. വീണപ്പോൾ മുതൽ രണ്ടാമത്തെ യുവതി ആദ്യത്തെ യുവതിയുടെ ദേഹത്തു മുറുക്കി പിടിച്ചിരുന്നു. അത് കൊണ്ട് രണ്ട് പേരും രക്ഷപ്പെട്ടു. ആ യുവാവിന്റെ അവസരോചിതവും ധൈര്യപൂർവവുമായ ഇടപെടലാണ് രണ്ട് പേരുടെയും ജീവൻ രക്ഷിച്ചത്. ഇത്തരം ചെറുപ്പക്കാരാണ് മലയാളികളുടെ അഭിമാനം. കോട്ടയം ജില്ലയിലെ കല്ലറ സ്വദേശി മനുറാം




.

Follow us on :

More in Related News