Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ബഡ്‌സ് സ്കൂ‌ൾ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു

08 Sep 2025 22:30 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: വെള്ളൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തനം ആരംഭിക്കുന്ന

ബഡ്‌സ് സ്കൂ‌ൾ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു

വെള്ളൂർ ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്ന ബഡ്‌സ് സ്‌കൂളിലേയ്ക്ക് സ്പെഷ്യൽ ടീച്ചർ ആയ എന്നിവരെ കരാർ വ്യവസ്ഥയില് നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു.

സ്പെഷ്യൽ ടീച്ചര്- യോഗ്യത-


1. ബിഎഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (എംആർ,സിപി, ഓട്ടിസം)


2. ഡി എഡ് സ്പെഷ്യൽ (എംആർ,സിപി, ഓട്ടിസം, എച്ച്ഐ, VI)


3. ആദ്യകാല ബാല്യകാല പ്രത്യേക വിദ്യാഭ്യാസത്തിൽ ഡിപ്ലോമ-എംആർ (DECSE-MR)


4. കമ്മ്യൂണിറ്റി ബേസ്ഡ് റീഹാബിലിറ്റേഷനിൽ ഡിപ്ലോമ


5. വൊക്കേഷണൽ റീഹാബിലിറ്റേഷനിൽ ഡിപ്ലോമ


6. ഡിപ്ലോമ ഇൻ സ്പെഷ്യൽ എഡ്യൂക്കേഷൻ [DSE]


ആയ - യോഗ്യത എഴുത്തും വായനയും അറിഞ്ഞിരിക്കണം, ആരോഗ്യമുള്ള വനിത ആയിരിക്കണം

പ്രായം. 30-55

പൊതു നിർദ്ദേശങ്ങളും നിയമന രീതിയും-

വിശദമായ ബയോഡാറ്റയും ബന്ധപ്പെട്ട രേഖകളുടെ പകർപ്പും സഹിതം പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 16/09/2025 ചൊവ്വാഴ്‌ച. സേവന/വേതന വ്യവസ്ഥകൾ നിലവിലുള്ള സർക്കാര് ഉത്തരവിനു വിധേയമായിരിക്കും.പഞ്ചായത്ത് നിവാസികൾക്കും മുൻപരിചയമുള്ളവർക്കും മുൻഗണന നൽകുന്നതാണ്. യോഗ്യരായ അപേക്ഷകരെ അഭിമുഖം നടത്തി പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തില് നിയമിക്കുന്നതാണ്.

Follow us on :

More in Related News