Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jan 2025 14:43 IST
Share News :
മുക്കം: നവീകരിച്ച മുക്കം പ്രസ് ക്ലബ്ബിൻ്റെ ഓഫീസിൻ്റെ ഉദ്ഘാടനം പ്രൗഢമായ ചടങ്ങിൽ ലിൻ്റൊ ജോസഫ് എം.എൽ.എ നിർവഹിച്ചു. കേ രളത്തിൽ അതിവേ ഗതയിൽ വികസിക്കുന്ന നഗരസഭകളിൽപ്പെട്ട പ്രധാന നഗരമാണ് മുക്ക മെന്ന് അദ്ദേഹം പറഞ്ഞു. സർവ്വേ അടിസ്ഥാനത്തിൽ വേഗത്തിൽ നമ്മുടെ അയൽ ജില്ലയായ മലപ്പുറം മഞ്ചേരിയാണ് മറ്റൊരു നഗരമായി പറയുന്നത്. ഇത്തരംവളർച്ചക്ക് അനുകൂലമായ തൂലിക ചലിപ്പിക്കൽ മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്വമാണമാണ്. ആവശ്യമായ മാറ്റങ്ങൾക്ക് മാധ്യമപ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനിവാര്യമാണ് മാധ്യമപ്രവർത്തകർ ജനാധിപത്യൻ്റെ നാല് തൂണുകളാണ് എം.എൽ എ തുടർന്ന് പറഞ്ഞു
മുക്കം പ്രസ്സ് ക്ലബ് പ്രസിഡണ്ട് ഫസൽ ബാബു അധ്യക്ഷത വഹിച്ചു. കെ.എം.സി.ടി മെഡിക്കൽ ളേജ് മേധാവി ഡോ. മുഖ്യ പ്രഭാഷണം നടത്തി. മുക്കം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ ഇ.സത്യനാരായണൻ മാസ്റ്റർ, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ, കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, സി.കെ. കാസിം, വി.കെ. വിനോദ് , സി. പി. ചെറിയ മുഹമ്മദ്, കെ. ഷാജികുമാർ, ടി.എം. ജോസഫ്, പി.കെ. ഷംസുദ്ദീൻ, വത്സൻ മ oത്തിൽ ', പി.അലി അക്ബർ, എ അനിൽകുമാർ, 'ഗുലാം സി കൊളക്കാടൻ, സി.ടി. നളേശ്വൻ, റഫീഖ് മാളിക,എ സി നിസാർ ബാബു തുടങ്ങിയവർ സംസാരിച്ചു. പ്രസ്സ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് കക്കാട് സ്വാഗതവും, ട്രഷററർ വഹാബ് കളരിക്കൽ നന്ദിയും പറഞ്ഞു.
ചിത്രം: നമീകരിച്ച പ്രസ്സ് ക്ലബ് ലിൻ്റോ ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു.
Follow us on :
Tags:
Please select your location.