Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം നിലമ്പൂരിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിവിൽപ്പന നടത്തിയ കേസിലെ മുഖ്യപ്രതി പിടിയിലായി

27 Jan 2025 18:19 IST

Jithu Vijay

Share News :

മലപ്പുറം: നിലമ്പൂരിൽ കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിവിൽപ്പന നടത്തിയ കേസിലെ മുഖ്യപ്രതി വനം വകുപ്പ് പിടിയിലായി. പനങ്കയം സ്വദ്ദേശി പത്തുരാൻ അലിയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങിയത്.

കഴിഞ്ഞ ഒരു വർഷമായി ഇയാൾ കർണ്ണാടകയിൽ ഒളിവിൽ കഴിയുകയായിരുന്നു. 


2024 ജനുവരി 18നാണ് നിലമ്പൂർ റെയ്ഞ്ചിലെ കാഞ്ഞിരപുഴ വനത്തിൽ നാടൻ തോക്ക് ഉപയോഗിച്ച് ഇയാൾ കാട്ടുപോത്തിനെ വെടിവെച്ച് കൊന്നത്. ഇറച്ചിവെട്ടാനും വിൽപ്പനയ്ക്കും സഹായിച്ചതിന്, അലിയുടെ സഹോദരൻ സുനീർ ഉൾപ്പെടെ 11 പേരെ വനം വകുപ്പ് നേരത്തെ പിടികൂടിയിരുന്നു.


അലിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അലി വനംവകുപ്പുദ്യോഗസ്ഥർക്ക് മുന്നിൽ കീഴടങ്ങിയത്. കാട്ടുപോത്തിനെ വെടിവെയ്ക്കാൻ ഉപയോഗിച്ച ലൈസൻസില്ലാത്ത നാടൻ തോക്കും ഹാജരാക്കി.



Follow us on :

More in Related News