Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി ആറിന് തുടങ്ങും

16 Jan 2025 15:50 IST

PALLIKKARA

Share News :

ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി ആറിന് തുടങ്ങും  


വള്ളിക്കുന്ന് :- ഫാൽകൺസ് വള്ളിക്കുന്ന് സംഘടിപ്പിക്കുന്ന ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 6, 7, 8 , 9 തിയ്യതികളിൽ മലപ്പുറം വള്ളിക്കുന്ന് ഫാൽകൺ അരീന സ്റ്റേഡിയത്തിൽ വച്ച് നടത്തപ്പെടും. മലേഷ്യ, യു.എ.ഇ , എന്നീ രാജ്യങ്ങൾക്ക് പുറമെ ഇന്ത്യയിൽ നിന്നുള്ള വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും 10 ടീമുകൾ അടക്കം 12 ടീമുകൾ ചാമ്പ്യൻ ഷിപ്പിൽ മാറ്റുരയ്ക്കാൻ എത്തുന്നു.പ്രസ്തുത ടൂർണ്ണമെൻ്റിൽ വിവിധ ടീമുകൾക്ക് വേണ്ടി നാഷണൽ ഇൻ്റർനാഷണൽ താരങ്ങൾ ബൂട്ട് കെട്ടുന്നു.

വള്ളിക്കുന്നിൻ്റെ ജനകീയ ഫുട്ബോൾ മാമാങ്കമായി മാറുമെന്ന് പ്രസ്മീറ്റിൽ ഭാരവാഹികൾ അറിയിച്ചു.ടൂർണമെൻ്റിൻ്റെ വിജയത്തിന് വേണ്ടി വള്ളിക്കുന്നിലെ കലാ,കായിക, സാമൂഹിക സാസ്കാരിക , രാഷ്ട്രീയ രംഗത്തെ പ്രമുഖരെ ഉൾപ്പെടുത്തി സ്വഗതസംഘ കമ്മിറ്റി നിലവിൽ വന്നതായും ഭാരവാഹികൾ അറിയിച്ചു.

പ്രസ്മീറ്റിൽ സ്വാഗതസംഘ കമ്മിറ്റി വൈ . ചെയർമാൻ ,കെ.വി. ബീരാൻകോയ, ജന. കൺവീനർ, സൈതലവി എ , കൺവീനർമാരായ കുഞ്ഞോക്കു പി , സൈനുൽ ആബിദ്, കെ, ഹനീഫ ചെട്ടിപ്പടി, എന്നിവർ പങ്കെടുത്തു

Follow us on :

More in Related News