Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Dec 2024 12:57 IST
Share News :
എം.ഉണ്ണിച്ചേക്കു .
മുക്കം:കാലിക്കറ്റ്സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല ദക്ഷിണ പൂർവ മേഖല പുരുഷ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ്പൂൾ മത്സരങ്ങൾ 21ന് തുടങ്ങും. ഒരുക്കങ്ങളായി. മുക്കം മണാശ്ശേരി എം എ എം ഒ കോളേജിൽ പൂൾ ഡി മത്സരങ്ങളാണ് നടക്കുന്നത്. അതേ സമയം പൂൾ എയും ,ബിയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ഒന്ന് രണ്ട് ഗ്രൗണ്ടുകളിലും, പൂൾ സി ദേവഗിരി സെൻ്റ് ജോസഫ് കോളേജിലുമാണ് അരങ്ങേരുന്നത്. എം. എ എം ഒ കോളേജിലെ മത്സരങ്ങൾ ശനിയാഴ്ച്ച രാവിലെ 9 മണിക്ക് തിരുവമ്പാടി എം എൽ എ ലിൻോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. എം. എ എം ഒ കോളേജ് മാനേജർ വി. ഇ മോയി ഹാജി അധ്യക്ഷത വഹിക്കും. ഇന്ത്യൻ സ്പോർട്സ് സെൻ്റർ ഖത്തർ പ്രസിഡണ്ട് ഇ.പി.അബ്ദുറഹിമാൻമുഖ്യാതിഥിയായിരിക്കും. എം. എ എം ഒ കോളേജ് പ്രിൻസിപ്പാൾ കെ.എച്ച് ഷുക്കൂർ, കാലിക്കറ്റ് യൂനിവേഴ്സിറ്റി ഡി.പി.ഇ ഡയരക്ടർ വി.പി സക്കീർ ഹുസൈൻ, കോളേജ് കമ്മറ്റി പ്രസിഡണ്ട് വി. മരക്കാർ ഹാജി, വി. അബ്ദുല്ല കോയ ഹാജി, നഗരസഭ ചെയർമാൻ പി.ടി ബാബു തുടങ്ങിയവർ സംബന്ധിക്കും. 26 വരെ നീണ്ടു നിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നായി മെ ത്തം 72 ടീമുകൾ ഈ പൂളിൽ ഏറ്റുമുട്ടും. ഒരോ പൂളുകളിലും 18 ടീമുകളാണ് കളത്തിലിറങ്ങുന്നത്. യൂനിവേഴ് സിറ്റി താരങ്ങളുടെ വാശിയേറിയ മത്സങ്ങൾക്കായിരിക്കും മാമോക്ക് ബിബിഎം സ്പോട്ട്ലാൻറ് ടർഫിൽ ശനിയാഴ്ച്ച വേദിയുണരുന്നത്. . 1.യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്, കേരളം,2 തിരുവള്ളുവർ യൂണിവേഴ്‌സിറ്റി, ടി.എൻ
3 ഡോ.എൻ.ടി.ആർ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ്, വിജയവാഡ, എ.പി. 4.ചിന്മയ വിശ്വ വിദ്യാപീഠം, കേരളം,
5 സവീത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, ടി.എൻ,
6. വിഗ്നൻ യൂണിവേഴ്‌സിറ്റി, എ പി
7. കർപ്പഗം അക്കാദമി ഓഫ് ഹയർ എഡ്യൂക്കേഷൻ, ടി.എൻ,
8 ശ്രീ. രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡിഎൻ, ടിഎൻ,
9 പുതുച്ചേരി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, പോണ്ടിച്ചേരി,
10 കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ്, കേരളം,
11 പെരിയാർ മണിയമ്മൈ ഇൻസ്റ്റിറ്റ്യൂട്ട്. ഓഫ് സയൻസ് & ടെക്, തമിഴ്നാട്,
12 കേരളത്തിലെ സെൻട്രൽ യൂണിവേഴ്‌സിറ്റി, കേരളം13 രാമജയം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് & ടെക്, ടി.ഐ,14 റായൽസീമ യൂണിവേഴ്‌സിറ്റി, ആന്ധ്രപ്രദേശ്,15 വിനായക മിഷൻസ് റിസർച്ച് ഫൗണ്ടേഷൻ, ടി.എൻ
16 കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റി,
17 ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കേരളം18 യോഗി വേമന യൂണിവേഴ്‌സിറ്റി, എ പി
19 തമിഴ്നാട് ഡോ. അംബേദ്കർ ലോ യൂണിവേഴ്‌സിറ്റി, തമിഴ്നാട്
20.കണ്ണൂർ യൂനിവേഴ്സിറ്റി കേരളം
21 ഡോ.എം.ജി.ആർ വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം, ചെന്നൈ, ടി.എൻ.
22 എസ്‌സിഎസ്‌വിഎംവി യൂണിവേഴ്‌സിറ്റി, ടി എൻ23 ആദികവി നന്നയ യൂണിവേഴ്സിറ്റി, എ പി .24 വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തമിഴ്നാട്,25 വെൽ ടെക് രംഗരാജൻ ഡോ സഗുന്തല ആർ & ഡി ഇൻസ്. OF SCI. & TECH, 26 എംഎസ് യൂണിവേഴ്‌സിറ്റി, തിരുനെൽവേലി, ടിഎൻ,27 ആചാര്യ നാഗാർജുന യൂണിവേഴ്‌സിറ്റി, എ പി ,
28 സത്യബാമ ഇൻസ്റ്റിറ്റ്യൂട്ട്. ഓഫ് സയൻസ് &ടെക്, തമിഴ്നാട്,29 ശിവ് നാടാർ യൂണിവേഴ്‌സിറ്റി, ചെന്നൈ ടി എൻ , 30 TNPES യൂണിവേഴ്‌സിറ്റിചെന്നൈ, 31 രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്. ടി.എൻ,32 കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി, കേരളം
33 എസ്ആർഎം യൂണിവേഴ്സിറ്റി, എ പി
34 സെൻ്റ് പീറ്റേഴ്സ് INST. ഹയർ എഡ്എൻ & റിസർച്ച്, ടി എൻ ,35 ക്ലസ്റ്റർ യൂണിവേഴ്‌സിറ്റി, കർണൂൽ, എ പി ,36 ഹിന്ദുസ്ഥാൻ INST. ഓഫ് ടെക് & സയൻസ്, തമിഴ്നാട് 37 സെൻ്റ് ജോസഫ് യൂണിവേഴ്‌സിറ്റി, തിണ്ടിവനം, ടി എൻ ,38 എംജി യൂണിവേഴ്‌സിറ്റികോട്ടയം, കേരളം എന്നിവിടങ്ങളിലുള്ള വിദ്യാർത്ഥികളുടെ ടീമാണ് മത്സര ത്തിനെത്തുന്നത്. രാവിലെത്തെ മത്സരങ്ങൾ 7 മണിമുതൽ 11 മണി വരെയും. ഉച്ചക്ക് 1.30 മുതൽ 3.30 വരെയാണ്. ആദ്യത്തെ രണ്ട് ദിവസങ്ങളിൽ അഞ്ച് മത്സരങ്ങളും തുടർന്ന് നാല് മത്സരങ്ങളുമാണ് നടക്കുന്നത്. ലീഗ് മത്സരങ്ങൾ 26 ന് നടക്കും
ചിത്രം: ഡി. പൂൾ മത്സരങ്ങൾ നടക്കുന്ന മുക്കം മണാശ്ശേരി എം.എ എം ഒ കോളേ ജ് മൈതാനം'
Follow us on :
Tags:
More in Related News
Please select your location.