Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Dec 2024 20:33 IST
Share News :
മുക്കം:കാലിക്കറ്റ്സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല ദക്ഷിണ പൂർവ മേഖല പുരുഷ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പൂൾ മത്സരങ്ങളുടെ ഉദ്ഘാടനം നാളെ വൈകുന്നേരം 6:30ന് എം.എൽ.എ ലിന്റോ ജോസഫ് നിർവഹിക്കും
എം.എ.എം.ഒ ബിബിഎം സ്പോട്ട്ലാൻറ് ടർഫിൽ നടക്കുന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇപി അബ്ദുറഹിമാൻ മുഖ്യാഥിതിയാകും.
21ന് രാവിലെ 7 മണിക്ക് ടൂർണമെന്റിന്റെ ആദ്യ കിക്കോഫ് ഉയരും. വൈകുന്നേരം 6:30 വരെയാണ് മത്സരങ്ങൾ നടക്കുക.
24 വരെ നീണ്ടു നിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽ നിന്നായി 22 ടീമുകൾ ഈ പൂളിൽ ഏറ്റുമുട്ടും.
Follow us on :
Tags:
More in Related News
Please select your location.