Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേന്ദമംഗല്ലൂർ -ചാലക്കൽ തടായ് റോഡ് ഉദ്ഘാടനം നാടിൻ്റെ ഉത്സവമായി.

06 Jan 2025 18:38 IST

UNNICHEKKU .M

Share News :

.

മുക്കം: ചേന്ദമംഗല്ലൂർ - ചാലക്കൻ തടായി റോഡ് ഉദ്ഘാടനം ചേന്ദമംഗല്ലൂർ ഗ്രാമത്തിന് ഉത്സവമാക്കി നാടിന് തുറന്ന് കൊടുത്തു. മുക്കം നഗരസഭയും, നാട്ടുകാരുടെ സഹകരണത്തോടെ റോഡ് നവീകരിച്ച് ടാറിംങ്ങ് പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കിയത്. പതിനാറ് ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് ആധുനിക രീതിയിൽ സംവിധാനിച്ചത്. മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭയിലെ 33 ഡിവിഷനുകളിൽ വികസനപ്രവർത്തനങ്ങൾക്ക് തുല്യമായ ഫണ്ടാണ് ഇക്കുറി അനുവദിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റോഡ് ഉയർത്തി കെ ട്ടിയും  നാട്ടുകാരുടെ സഹകരണത്തോടെ റോഡി ൻ്റെപ്രവർത്തിപൂർത്തിയാക്കാനായതിൽ വളരെ സന്തോഷമുണ്ട്. എല്ലാ ഡിവിഷനുകളിലും അടിസ്ഥാനസൗകര്യത്തിനും, റോഡിനുംപശ്ചാതല സംവിധാനത്തിനുo തുല്യ ഫണ്ടിലൂടെ ഭരണസമിതി പദ്ധതി ആവിഷ്ക്കരിച്ച് പ്രവർത്തികൾ നടക്കുന്നത്.   വാർഡ് കൗൺസിലർ ഫാത്തിമ കൊടപ്പന അധ്യക്ഷതവഹിച്ചു.

2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയുടെ പതിനാലര ലക്ഷവും നാട്ടുകാരുടെ ഒരു ലക്ഷവും ചേർത്ത് പതിനഞ്ചര ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് പണി പൂർത്തിയാക്കിയതെ

ന്ന് വാർഡ് കൗൺ സിലർ ഫാത്തിമ കൊ

പ്പന എൻലൈറ്റ് നൂസിനോട് പറഞ്ഞു..

 കൗൺസിലർമാരായ സാറ കൂടാരം, എ അബ്ദുൽഗഫൂർ, മുൻ കൗൺസിലർ ഷഫീഖ് മാടായി . കെ.പി. അഹമ്മദ് കുട്ടി', ഇ. കെ. കെ. ബാവ , ടി.എൻ അബ്ദുൽ അസീസ്, വാട്ട് ഉണ്ണി മോയി, കെ.ടി സഹീർ , ഒ. സഫിയ ടീച്ചർ, കെ.ടി. നൂർജഹാൻ തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടനത്തിൻ്റെ ഭാഗമായി പായസവും, മിഠായി വിതരണവും നടത്തി. 

Follow us on :

More in Related News