Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അക്കരപ്പാടം പാലത്തിന്റെ ഉദ്ഘാടനം ജൂലൈ 22ന് നടക്കും. കിഫ്ബി സാമ്പത്തിക സഹായത്തോടെ 16.88 കോടി രൂപ ചിലവഴിച്ചാണ് നിർമ്മിച്ചത്.

12 Jul 2025 18:21 IST

santhosh sharma.v

Share News :

വൈക്കം: ഒരു നാടിന്റെ ചിരകാല സ്വപ്നമായ അക്കരപ്പാടം പാലത്തിന്റെ ഉദ്ഘാടനം ജൂലൈ 22ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. കിഫ്ബി സാമ്പത്തിക സഹായത്തോടെ 16.88 കോടി രൂപ ചിലവഴിച്ച് 14.91 മീറ്റര്‍ നീളത്തില്‍ 15 ബീമുകളിലായി അഞ്ചു സ്പാനുകളോടുകൂടിയാണ് പാലം നിര്‍മിച്ചിരിക്കുന്നത്. 2022 ഡിസംബര്‍ 14ന് മന്ത്രി മുഹമ്മദ് റിയാസ് തന്നെയാണ് പാലത്തിന്റെ നിര്‍മാണ ഉദ്ഘാടനവും നിര്‍വഹിച്ചത്. അപ്രോച്ച് റോഡിന്റെ നിര്‍മാണത്തിലേക്കായി 29.77 സെന്റ് വസ്തുവാണ് ഏറ്റെടുക്കേണ്ടി വന്നത്. വസ്തു പൂര്‍ണമായും ഏറ്റെടുത്ത് നഷ്ടപരിഹാരത്തുക ഭൂവുടമകള്‍ക്ക് കൈമാറിക്കഴിഞ്ഞു. പാലത്തിന്റെ നിര്‍മാണവും പാലത്തിന്റെ കിഴക്കുവശത്ത് നാനാടം ഭാഗത്ത് ഒരു കലുങ്കിന്റെ നിര്‍മാണവും ഇരുവശങ്ങളിലും ബി.എം ആന്റ് ബി.സി നിലവാരത്തിലുള്ള അപ്രോച്ച് റോഡിന്റെ നിര്‍മാണവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. അക്കരപ്പാടം നിവാസികളുടെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നമാണ് ഇതോടെ സഫലീകരിക്കപ്പെടുന്നത്. കഴിഞ്ഞ മാസമാണ് വൈക്കം നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ മേഖലയിലെ ആദ്യ ടര്‍ഫ് സ്റ്റേഡിയം അക്കരപ്പാടത്ത് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നാടിന് സമര്‍പ്പിച്ചത്. പാലം ഉദ്ഘാടനം ഒരു ദിവസം നീണ്ട ഉത്സവമാക്കാന്‍ സംഘാടകസമിതി രൂപീകരിച്ചു ഒരുങ്ങിയിരിക്കുകയാണ് അക്കരപ്പാടം നിവാസികള്‍. അക്കരപ്പാടം ഗവ. യുപി സ്‌കൂളില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം സി.കെ ആശ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. പഞ്ചിയത്ത് വൈസ് പ്രസിഡന്റ് സി.പി അനൂപ്, വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം ഉദയപ്പന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. പ്രസാദ്, ഗിരിജാ പുഷ്‌കരന്‍, പി.ഡി ജോര്‍ജ്ജ്, പാലം നിര്‍മാണ കമ്മിറ്റി ഭാരവാഹികളായ അക്കരപ്പാടം ശശി, എ.പി നന്ദകുമാര്‍, പി.ഡി സാബു തുടങ്ങി തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News