Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് 155 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികൾക്ക് 25 വർഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു.

01 Jan 2025 13:14 IST

Jithu Vijay

Share News :

മലപ്പുറം : സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സുൽത്താൻ ബത്തേരിയിൽ വച്ച് 155 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികൾക്ക് 25 വർഷം വീതം കഠിന തടവും 2 ലക്ഷം രൂപ വീതം പിഴയും കോടതി ശിക്ഷ വിധിച്ചു. പട്ടാമ്പി സ്വദേശി അബ്ദുൽ നിസാർ (37 വയസ്), മഞ്ചേരി സ്വദേശി ഷിഹാബുദീൻ (47 വയസ്) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.


12.06.2022 ന് മലപ്പുറം വഴിക്കടവ് ഭാഗത്തു വച്ച് സ്റ്റേറ്റ് എക്‌സൈസ് എൻഫോസ്‌മെന്റ് സ്‌ക്വാഡ് തലവനായിരുന്ന അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ടി.അനികുമാറിന്റെ നേതൃത്വത്തിലാണ് പിക്ക്അപ്പ് വാനിന്റെ രഹസ്യ അറയിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവ് പിടികൂടിയത്. തുടർന്ന് എക്സൈസ് ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്‌പെക്ടർ ആർ.എൻ.ബൈജു അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കൽപ്പറ്റ NDPS സ്പെഷ്യൽ കോടതി ജഡ്ജ് ശ്രീ. വി.അനസ് ആണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായ ഇ.വി.ലിജീഷ്, എം.ജി.വിദ്യാധരൻ എന്നിവർ ഹാജരായി.



Follow us on :

More in Related News