Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jun 2024 14:49 IST
Share News :
വയനാട് : മാനന്തവാടിഎക്സൈസ് സർക്കിൾ ഓഫീസിലെ ക്രൈം നമ്പർ 2/2019 കേസിലെ പ്രതിയായ കാസിം.പി എന്നയാൾക്ക് കോടതി 3 വർഷം കഠിന തടവും 25000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി തടവും ശിക്ഷ വിധിച്ചു. 1.5 കിലോഗ്രാം കഞ്ചാവ് വിൽപ്പനക്കായി സൂക്ഷിച്ച് കടത്തി കൊണ്ടുവന്ന കുറ്റത്തിനാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. മാനന്തവാടി എക്‌സൈസ് സർക്കിൾ ഓഫിസിലെ സർക്കിൾ ഇൻസ്പെക്ടർ എ.ജെ.ഷാജിയും പാർട്ടിയും കണ്ടെടുത്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് മാനന്തവാടി സർക്കിൾ ഇൻസ്പെക്ടറായിരുന്ന എസ്.അനിൽകുമാർ ആണ്.
കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഓഫീസിലെ ക്രൈം നമ്പർ 28/2017 കേസിലെ പ്രതിയായ മുജീബ്. റ്റി. സി എന്നയാൾക്ക്, മയക്കുമരുന്ന് ഗുളികൾ കൈവശം സൂക്ഷിച്ച കുറ്റത്തിന്, 3 വർഷം കഠിന തടവും 25000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി തടവും കോടതി ശിക്ഷ വിധിച്ചു. കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഓഫിസിലെ എക്സൈസ് ഇൻസ്പെക്ടർ കെ. അബ്ദുൾ അസീസും പാർട്ടിയും കണ്ടെടുത്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന രാജീവ് ബി നായർ ആണ്. കൽപ്പറ്റ അഡ്ഹോക്ക് - 11 കോടതി ജഡ്ജ് അനസ്.വി ആണ് ശിക്ഷ വിധിച്ചത്. കേസുകളിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലിജിഷ് ഇ.വി ഹാജരായി.
Follow us on :
Tags:
More in Related News
Please select your location.