Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Mar 2025 17:18 IST
Share News :
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ അധീനതയിലുള്ള പാറത്തോട് സാംസ്കാരിക നിലയത്തിൻ്റെ ഉദ്ഘാടനം ഭരണ സമിതി അറിയാതെ നടത്തിയ ഇടത് മുന്നണിയുടെ നിലപാട് രാഷ്ട്രീയ മര്യാദ കേടാണന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ, വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര , സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർമാൻ സത്യൻ മണ്ടയിൽഎന്നിവർ വാർത്തകുറിപ്പിൽആരോപിച്ചു.. കാരശ്ശേരിയിൽ യു.ഡി.എഫ് ഭരിക്കുമ്പോൾ ഇടത് എം.എൽ' എ മാരുടെ ഭാഗത്ത് നിന്ന് ഇത്തരം നടപടിയുണ്ടാവാറുണ്ട്. ഇത്തരം പരിപാടികളിൽ പങ്കെടുക്കുമ്പോൾ എം.എൽ.എ സ്വയം വിലകളയുകയാണന്നും കാരശ്ശേരിയിലെ ഇടത് മെമ്പർമാരുടെ നിലവാരത്തിലേക്ക് താഴുകയാണന്നും അവർ ആരോപിച്ചു.. നേരത്തേയും ഇത്തരം സമീപനവുമായി ഇടത് മെമ്പർമാർ മുന്നോട്ട് പോയിട്ടുണ്ട്. സമീപത്തെ മറ്റ്പഞ്ചായത്തുകളോടൊന്നും കാണിക്കാത്ത അസഹിഷ്ണുത കാരശ്ശേരിയോട് ഇടത് എം.എൽ.എയും മുന്നണിയുംകാണിക്കുന്നത് പഞ്ചായത്തിലെ നിരവധിയായ വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ടാണന്നും സുനിത രാജൻ, ജംഷിദ് ഒളകര .സത്യൻ മണ്ടയിൽഎന്നിവർ വാർത്താ കുറിപ്പിൽ കുറ്റപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.