Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഏനാദി എസ് എൻ ഡി പി ശാഖയിലെ കുടുംബയൂണിറ്റുകളുടെ 25-ാംമത് വാർഷികവും, പ്രാർത്ഥനാലയ സമർപ്പണവും നാളെ നടക്കും.

16 Aug 2025 23:10 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 388-ാം നമ്പർ ഏനാദി ശാഖയുടെ കീഴിലുള്ള കുടുംബയൂണിറ്റുകളുടെ 25-ാംമത് വാർഷികവും ശ്രീനാരായണ കൺവെൻഷൻ, പ്രാർത്ഥനാലയ സമർപ്പണവും നാളെ നടക്കും ശാഖയുടെ 25-ാം വാർഷികത്തിൻ്റെ ഭാഗമായി 17 മുതൽ 20 വരെയാണ് രജതോത്സവം ആഘോഷിക്കുന്നത്. ഞായറാഴ്ച വൈകിട്ട് 4ന് ഏനാദി ശ്രീനാരായണ ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നടക്കുന്ന രജതോത്സവത്തിന്റെ ഭദ്രദീപ പ്രകാശനം പ്രീതി നടേശൻ നിർവ്വഹിക്കും. സമ്മേളന ഉദ്ഘാടനവും ശ്രീനാരായണ പ്രാർത്ഥനാലയത്തിന്റെ സമർപ്പണവും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവ്വഹിക്കും. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിക്കും. വൈക്കം യൂണിയൻ സെക്രട്ടറി എം.പി.സെൻ സ്വാഗതം പറയും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളി നടേശന് ചടങ്ങിൽ ആദരവ് നൽകി സഹകരണ-തുറമുഖ ദേവസ്വം മന്ത്രി വി.എൻ.വാസവൻ മുഖ്യ പ്രഭാഷണം നടത്തും. കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ശാഖയിലെ വനിതാസംഘം സമാഹരിച്ച് പ്രസിദ്ധീകരിച്ച ''ഗുരുഗീതം'' പ്രാർത്ഥനാ പുസ്തകത്തിന്റെ പ്രകാശനം പ്രീതി നടേശൻ നിർവ്വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ, യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ്, യോഗം ബോർഡ് മെമ്പർ രാജേഷ് മോഹൻ, ശാഖാ സെക്രട്ടറി വി.വിനു, വൈസ് പ്രസിഡന്റ് പി.സി.ഹരിദാസൻ, പ്രസിഡന്റ് എ.റ്റി.പ്രദീപ്കുമാർ തുടങ്ങിയവർ പ്രസംഗിക്കും. 18ന് വൈകിട്ട് 6ന് മുൻ കേരള ഡി.ജി.പി അലക്സാണ്ടർ ജേക്കബ് ''ശ്രീനാരായണ ഗുരുവിലെ ഈശ്വരീയത'' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 19ന് വൈകിട്ട് ''പരമാചാര്യ നമസ്തേ'' എന്ന വിഷയത്തിൽ മുസ്തഫ മൗലവിയും 20ന് വൈകിട്ട് ''ശ്രീനാരായണ ഗുരുവും എസ്.എൻ.ഡി.പി യോഗവും'' എന്ന വിഷയത്തിൽ സുരേഷ് പരമേശ്വരനും പ്രഭാഷണം നടത്തും. 17 മുതൽ 20 വരെ എല്ലാ ദിവസവും രാവിലെ 8ന് മഹാഗുരുപൂജ, വൈകിട്ട് 8ന് അന്നദാനം എന്നിവയും നടക്കും.

Follow us on :

More in Related News