Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്ക് മോഷണ കേസിലെ പ്രതിയായ 19കാരനെ കൊല്ലം ഏരൂർ പോലീസ് ഒളി താവളത്തിൽ നിന്നും അറസ്റ്റു ചെയ്തു.

26 May 2024 20:27 IST

R mohandas

Share News :


കൊല്ലം: ബൈക്ക് മോഷണ കേസിലെ പ്രതിയായ 19കാരനെ കൊല്ലം ഏരൂർ പോലീസ് ഒളി താവളത്തിൽ നിന്നും അറസ്റ്റു ചെയ്തു.തിരുവനന്തപുരം കാട്ടാക്കട അബൂരി പന്തപ്ലാമൂട് വീട്ടിൽ അഭിനവ് (19) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്.ഏരൂർ പുഞ്ചിരിമുക്ക് വിശ്വനാഥൻ്റെ ഉടമസ്ഥതയിലുള്ള ബൈക്ക് അഭിനവ് ഇക്കഴിഞ്ഞ 8 ന് മോഷ്ടിച്ചു. വിശ്വനാഥൻ അന്ന് തന്നെ ഏരൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിനിടയിൽ വിശ്വനാഥൻ്റെ മൊബൈൽ ഫോണിൽ ഹെൽമറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച കുറ്റത്തിന് പിഴ അടയ്ക്കണമെന്ന അറിയിപ്പ് ലഭിച്ചു. ഫോട്ടൊ സഹിതമാണ് അറിയിപ്പ് വന്നത്. വിശ്വനാഥൻ വിവരം ഏരൂർ പോലീസിൽ അറിയിച്ചു.നിരവധി മോഷണ കേസിലെ പ്രതിയായ അഭിനവാണ് ബൈക്ക് മോഷ്ടിച്ചെതെന്ന് മനസിലാക്കിയ പോലീസ് പന്തപ്ലാമൂട്ടിലെ ഒളിതാ വളത്തിൽ നിന്നും പ്രതിയെ പിടികൂടി. ബാലരാമപുരം, വെളളറട സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകൾ അഭിനവിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട് .പ്രതിയെ റിമാൻ്റ് ചെയ്തു. 


Follow us on :

More in Related News