Tue Dec 12, 2023 10:56 PM 1ST

Location  

Sign In

താത്കാലിക നിയമനം

10 Oct 2024 18:39 IST

PEERMADE NEWS

Share News :



പീരുമേട് : താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ താത്കാലിക ദിവസവേതനടിസ്ഥാനത്തിൽ താഴെ പറയുന്ന തസ്‌തികകളിലേയ്ക്ക് നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.


ക്യാഷ് കൗണ്ടർ സ്റ്റാഫ്.


അംഗീകൃത യൂണിവേഴിസിറ്റിയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരു ദവും .ഡി.സി.എ/പി.ജി.ഡി.സി.എ. 01.10.2024 ൽ 40 വയസ്സ് തികയാൻ പാടില്ല.


നേഴ്‌സിംഗ് അസിസ്റ്റന്റ്.


ഓക്‌സിലറി നേഴ്സസ് മിഡ്‌വൈഫ് (എ.എൻ.എം ) യോഗ്യതയും ബന്ധപ്പെട്ട കൗൺസിലിൽ രജിസ്ട്രേഷനും പ്രവൃത്തി പരിചയവും. 01.10.2024 ൽ 40 വയസ്സ് തികയാൻ പാടില്ല.


സെക്യൂരിറ്റി സ്റ്റാഫ്.


അപേക്ഷകർ 30 നും 55 ഇടയിൽ പ്രായമുള്ളവരും കുറഞ്ഞത് എട്ടാം ക്ലാസ് പാസ്സായവരും ആയിരിക്കണം. വിമുക്ത ഭടന്മാർക്കും പ്രവൃത്തിപരിചയമുള്ളവർക്കും, പീരുമേട് ഗ്രാമ പഞ്ചായത്തിൻ്റെ പരിധിയിൽ താമസിക്കുന്നവർക്കും മുൻഗണന മെഡിക്കൽ റിക്കോർഡ്‌സ്‌ ലൈബ്രെറിയേൻ.


01.10 .2024 ൽ 40 വയസ്സ് തികയാൻ പാടില്ല.


അംഗീകൃതയൂണിവേഴ്‌സിറ്റിയിൽ നിന്നും മെഡിക്കൽ ഡോക്യൂമെൻറേഷൻ ബിരുദം/ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡികൽ സയൻസ് ആൻ്റ് ടെക്നോളജി തിരുവനന്തപുരം നിന്നുള്ള മെഡിക്കൽ റിക്കോർഡ്‌സ് സയൻസ് ഡിപ്ലോമ


മേൽ പറഞ്ഞ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ പ്ലസ്‌ടു അല്ലെങ്കിൽ തത്തുല്ല്യ യോഗ്യതയും അംഗീകൃത മെഡിക്കൽ കോളജിൽ നിന്നുള്ള ഒരു വർഷത്തെ മെഡിക്കൽ റിക്കോർഡ്‌സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ്. വെളളപേപ്പറിൽ തയ്യറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സർട്ടിഫികറ്റുകളും അവയുടെ പകർപ്പുകളും സഹിതം, 16.10.2024 രാവിലെ 9. ന് നേഴ്‌സിംഗ് അസിസ്റ്റൻ്റ്. ക്യാഷ് കൗണ്ടർ സ്റ്റാഫ ‌തസിക. 17.10.2024 രാവിലെ 9. മെഡിക്കൽ റിക്കോർഡ്‌സ് ലൈബ്രെറിയേൻ. സെക്യൂരിറ്റി സ്റ്റാഫ്. തസ്‌തിക അഭിമുഖത്തിന് പീരുമേട് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ഹാജരാകേണ്ടതാണന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക ഫോൺ 04869 232 424

Follow us on :

More in Related News