24 Aug 2024 21:55 IST
- MUKUNDAN
Share News :
പുന്നയൂർക്കുളം:കണ്ണത്ത് കുളത്തിൽ കൂട്ടുകാർക്ക് ഒപ്പം കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.വടക്കേക്കാട് എടക്കളത്തൂർ ബെന്നി മകൻ എമിൽ ബെന്നി(15)ആണ് മരിച്ചത്.തിരുവളയന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ 10 ആം ക്ലാസ്സ് വിദ്യാർത്ഥിയാണ്.ശനിയാഴ്ച്ച വൈകിട്ട് കൂട്ടുകാർക്കൊപ്പം കുന്നത്തൂർ എള്ളൂരകായിൽ റോഡിലുള്ള കണ്ണത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.കൂട്ടുകാരുടെ നിലവിളിയെ തുടർന്ന് കുളക്കടവ് വാസികൾ എത്തി കുളത്തിൽ നിന്നും പുറത്തെടുത്ത് പുന്നൂക്കാവ് ശാന്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.മാതാവ്:ജയിന്‍.സഹോദരങ്ങൾ:എറിക്ക്,എറിൻ.
Follow us on :
Tags:
More in Related News
Please select your location.