Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരിയാവാം കളിയിടങ്ങളോട്സംസ്ഥാന വടം വലി മത്സരം: പാലക്കാട് ഷാഡോസ് കാരിയാട് ജേതാക്കളായി.

09 Apr 2025 08:57 IST

UNNICHEKKU .M

Share News :



മുക്കം:ഡി വൈ എഫ് ഐ മണാശ്ശേരി മേഖല കമ്മിറ്റി നേതൃത്വത്തിൽ 

ആൾ കേരള ഐ ആർ ഇ വടംവലി അസോസിയേഷന്റെ സഹകരണത്തോടെ ലഹരിയാവാം കളിയിടങ്ങളോട് എന്ന മുദ്രവാക്യമുയർത്തിപ്പിടിച്ചു 

സംസ്ഥാന വടംവലി ചാംപ്യൻഷിപ് സംഘടിപ്പിച്ചു. പാലക്കാട് കാരിയോട് ജേ താക്കളായി. കെ.വി.സി കാറൽമണ്ണ രണ്ടാം സ്ഥാനം നേടി. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം പി സി ഷൈജു ഉദ്ഘാടനം ചെയ്തു .ലിന്റോ ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി.മുനിസിപ്പൽ ചെയർമാൻ പി ടി ബാബു , ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ദിപു പ്രേംനാഥ് , ബ്ലോക്ക് സെക്രട്ടറി ഇ അരുൺ , അജയ് ഫ്രാൻസി , ആതിര എം ,എ കെ രനില്‍ രാജ് , മനീഷ് കെ , ആദർശ് , അനുലാൽ , ബാബു മുല്ലക്കൊടി , ജിമ്മി വയനാട് , രവി കുന്നമംഗലം തുടങ്ങിയർ സംസാരിച്ചു . മത്സരത്തിൽ കേരളത്തിലെ 14 ജില്ലകളിൽ നിന്നുള്ള 40 ചാമ്പ്യൻ ടീമുകൾ പങ്കെടുത്തത്.

ചിത്രം: ജേതാക്കളായ ഷാഡോസ് കാരിയോട് ടീം.

Follow us on :

More in Related News