Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Nov 2024 12:15 IST
Share News :
കോഴിക്കോട് : ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി 2024 ഡിസംബർ 27, 28, 29 തീയ്യതികളിൽ കോഴിക്കോട് വച്ച് നടക്കുന്ന സ്‌പെഷ്യൽ ഒളിമ്പിക്‌സ് സംസ്ഥാന കായിക മേളയുടെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കോഴിക്കോട് മേയറും, സ്‌പെഷ്യൽ ഒളിമ്പിക്‌സ് സംഘാടക സമിതി ചെയർപേഴ്‌സണുമായ ഡോ. ബീന ഫിലിപ്പ്, യുഎൽസിസിഎസ് ഫൗണ്ടേഷൻ ഡയറക്ടറും, സ്‌പെഷ്യൽ ഒളിമ്പിക്‌സ് സംഘാടക സമിതി ജനറൽ കൺവീനറുമായ ഡോ. എം. കെ. ജയരാജ്, യു എൽ സി സി എസ് ചെയർമാൻ, ശ്രീ. രമേശൻ പാലേരി, ശ്രീ. എ. അഭിലാഷ് ശങ്കർ ശ്രി പി ബിജോയ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേരളത്തിലെ 400 ഓളം സ്‌പെഷ്യൽ ബഡ്‌സ് സ്‌കൂളുകളിൽ നിന്നും, പൊതു വിദ്യാലയങ്ങളിൽ നിന്നുമായി 5000 പേർ പ്രസ്തുത കായികമേളയിൽ പങ്കെടുക്കുന്നുണ്ട്. കായിക രംഗത്തിലൂടെ ഭിന്നശേഷി മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെയാണ് ഈ വർഷത്തെ സ്‌പെഷ്യൽ ഒളിമ്പിക്‌സ് അരങ്ങേറുന്നത്.
Follow us on :
Tags:
More in Related News
Please select your location.