Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Dec 2024 19:47 IST
Share News :
മുക്കം: കാലിക്കറ്റ്സർവകലാശാലയിൽ നടക്കുന്ന അഖിലേന്ത്യാ അന്തർ സർവകലാശാല ദക്ഷിണ പൂർവ മേഖല പുരുഷ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പൂൾ ഡി മത്സരങ്ങൾക്ക് ആരവമുയർന്ന തോടെ മുക്കം ആവേശതിരയിളകത്തിൽ
തമിഴ്നാട് കേന്ദ്ര സർവകലാശാല (6)- തക്ഷശില സർവകലാശാല തമിഴ്നാട് (2) മത്സരത്തിൽ കേന്ദ്ര സർവകലാശാലക്ക് വേണ്ടി 46, 56, 67 മിനുട്ടുകളിൽ ആദിത്യൻ, 23, 32 മിനുട്ടുകളിൽ ഇൽഹാൻ, 38 മിനുട്ടിൽ അശ്വിൻ എന്നിവർ എതിർ വല കുലുക്കി. തക്ഷശില സർവകലാശാലക്കു വേണ്ടി ശ്രീറാം 24, 25 മിനുട്ടുകളിൽ രണ്ടു ഗോളുകൾ മടക്കി കൊടുത്തതോടെ മത്സരക്കളം കൂടുതൽ ആവേശമാക്കി. അമൃത വിശ്വവിദ്യാപീഠം (5) - കൃഷ്ണ ദേവരായ സർവകലാശാല, ആന്ധ്രപ്രദേശ് (1) മത്സരത്തിൽ 20, 33 മിനുട്ടുകളിൽ സിദ്ധരാമൻ, 29 ആം മിനുട്ടിൽ നിഗേൽ ഗിൽക്രിസ്റ്റ്, 55 ആം മിനുട്ടിൽ ദറഹൻ, 78ൽ അചൗത്ത് അകോൻ എന്നിവർ ഗോൾ നേടിയപ്പോൾ കൃഷ്ണ ദേവരായ സർവകലാശാലക്കു വേണ്ടി അരവിന്ദ് 55 ആം മിനുട്ടിൽ ആശ്വാസ ഗോൾ നേടി.എൻ. ഐ. ടി കാലിക്കറ്റ് (5) - കൃഷ്ണാ സർവകാലാശാല, ആന്ധ്രപ്രദേശ് (1) മത്സരത്തിൽ നാലാം മിനുട്ടിൽ തന്നെ എൻ. ഐ. ടി യുടെ രജത് എതിർ വല കുലുക്കി, പത്തൊമ്പതാം മിനുട്ടിൽ പ്രേംരാജൻ ഗോൾ മടക്കിയെങ്കിലും 32 ആം മിനുട്ടിൽ ഇസാൻ ഷേക്കും 36, 40 മിനുട്ടുകളിൽ ആദിൽഷയും 81 ആം മിനുട്ടിൽ നിതിൻ ബി നായരും കൃഷ്ണാ സർവകാലാശാലക്കെതിരെ തുടർച്ചയായ ആക്രമണം നടത്തിയെങ്കിലും പ്രതിരോധ നിരകൾ ശക്തമായി നേരിട്ടു.
അണ്ണാ യൂണിവേഴ്സിറ്റി തമിഴ്നാട് (8) - ജവഹർലാൽ നെഹ്‌റു സാങ്കേതിക സർവകലാശാല ആന്ധ്രപ്രദേശ് (0), മത്സരത്തിൽ അണ്ണാ യൂണിവേഴ്സിറ്റി എതിരില്ലാത്ത 8 ഗോളുകൾക്ക് മികച്ച വിജയം നേടി. നാലാം മിനുട്ടിൽ സന്തോഷ്, 18ൽ മുഹമ്മദ് കൈഫ്, 22ൽ ഹരീച്, 30ൽ അപ്രോസ്, 49ൽ മുഹമ്മദ് ആസിഫ്, 51ൽ നിതിഷ്, 53ൽ നവാലൻ, 58ൽ ജഫ്രിൻ എന്നിവർ ഗോളുകൾ നേടി. കേരള ആരോഗ്യ സർവകലാശാല (3) - കലാ സലിംഗം സർവകലാശാല തമിഴ്നാട് (1) മത്സരത്തിൽ പതിനാറാം മിനുട്ടിൽ രാമനാഥൻ ആദ്യ ഗോൾ നേടി കലാ സലിംഗം മികച്ച തുടക്കം കുറിച്ചെങ്കിലും 36, 66 മിനുട്ടുകളിൽ ഷഹബാസ് രണ്ടു ഗോളും 53 ആം മിനുട്ടിൽ സാരംഗ് ഒരു ഗോളും നേടി കേരള ആരോഗ്യ സർവകലാശാല വിജയമേ. മേധാവിത്വം നേടി.ബിപി മൊയ്തീൻ ഉൾപ്പെടെയുള്ള മുക്കത്തെ ആദ്യ കാല ഫുട്ബോൾ താരങ്ങൾക്കുള്ള സമർപ്പണമാണ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനമെന്ന് എം.എ.എം.ഒ കോളേജ് പ്രിൻസിപ്പാൾ കെ. എച്ച് ഷുക്കൂർ പറഞ്ഞു.
ജോയ് യൂണിവേഴ്സിറ്റി, തമിഴ്നാട് - കേന്ദ്ര സർവകലാശാല തമിഴ്നാട്, ഗീതം യൂണിവേഴ്സിറ്റി, ആന്ധ്രാപ്രദേശ് - വേൽസ് ഇസ്താസ് തമിഴ്നാട്, വിക്രാന സിംഹാപുരി, ആന്ധ്രാപ്രദേശ് - പെരിയാർ സർവകലാശാല തമിഴ്നാട്, ഭാരത് യൂണിവേഴ്സിറ്റി തമിഴ്നാട് - കരുണ ഇൻസ്റ്റിറ്റ്യൂട്ട് തമിഴ്നാട്, അമൃത വിശ്വ വിദ്യാപീഠം - മദ്രാസ് യൂണിവേഴ്സിറ്റി തമിഴ്നാട് ടീമുകൾ ഞായറാഴ്ച്ച കളത്തിലിറങ്ങുന്നതോടെ ശക്തരായ താരങ്ങളുട മത്സരങ്ങൾ തീപാറും പോരാട്ടങ്ങൾക്ക് സാക്ഷിയാകും
ചിത്രം: മത്സരങ്ങളിൽ നിന്ന്
Follow us on :
Tags:
More in Related News
Please select your location.