Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദക്ഷിണ പൂർവ മേഖല പുരുഷ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ് : തമിഴ്നാട് ജോയ് യൂനിവേഴ്സിറ്റി ജേതാക്കളായി.

26 Dec 2024 07:31 IST

UNNICHEKKU .M

Share News :

- എം.ഉണ്ണിച്ചേക്കു .

മുക്കം: മണാശ്ശേരി എം എ എം ഒ കോ

ളേജ് മൈതാനിയിൽ അഞ്ച് ദിവസങ്ങളിലായി അരങ്ങേറിയ കാലിക്കറ്റ് സർവകലാശാല നടത്തിയ അന്തർസർവകലാശാ ദക്ഷിണ പൂർവമേഖലപുരുഷ വിഭാഗം ഫുട്ബോൾ ഡിപൂൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ തമിഴ്നാട് ജോയ് യൂനിവേഴ്സിറ്റി ജേതാക്കളായി. രണ്ട് ഗോളുകൾക്ക് കേരള യൂനിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്. ഒരു ഗോൾ കേരളയുടെ സെൽഫ് ഗോൾ പിറന്നതോ ടെ തമിഴനാടിന് ആവേശത്തിന് കരുത്ത് കൂട്ടി. കളിയുടെ തുടക്കമുതൽ അവസാന നിമിഷങ്ങൾ വരെ ഇരു ടീമുകളും വാശിയേറിയ പോരാട്ടമത്സരമാണ്ബുധനാഴ്ച്ച വൈകിട്ട് എം.എ. എം. ഒ കോളേജ് ബിബിഎം  ടർഫ് സാക്ഷ്യമായത്. അക്ഷരാർത്ഥത്തിൽ കാൽ പന്തു യുദ്ധത്തിനായിരുന്നു. അഖിലേന്ത്യാ അന്തർ സർവകലാശാല ദക്ഷിണ പൂർവ മേഖല പുരുഷ വിഭാഗം ഫുട്ബോൾ ചാമ്പ്യൻഷിപ്പ് പൂൾ ഡി മത്സരങ്ങളുടെ സമാപനത്തിൽ തങ്ങളുടെ ആധിപത്യം അടിയറവു പറയില്ലെന്ന തീരുമാനത്തോടെ മുൻ വർഷത്തെ അഖിലേന്ത്യാ ഇന്റർ യൂണിവേഴ്സിറ്റി യോഗ്യത ടീം കേരള സർവകലാശാലയും പുതു ചരിത്രം രചിക്കാൻ ഈ വർഷത്തെ പടക്കുതിരകൾ തമിഴ്നാട് ജോയ് യൂണിവേഴ്സിറ്റിയും കളിക്കളത്തിൽ വീറോടെ ഏറ്റുമുട്ടിയപ്പോൾ പിറന്നത് സോക്കറിന്റെ പോരാട്ട വീര്യം.

ഇരു ടീമും കുതിച്ചും പ്രതിരോധിച്ചും മുന്നേറിയപ്പോൾ ആദ്യ പകുതി ഗോൾ രഹിതമായി. എന്നാൽ വാശിയിൽ പിറന്നത് 3 മഞ്ഞ കാർഡുകൾ. ജോയ് യൂണിവേഴ്സിറ്റി രണ്ടും കേരള സർവകലാശാല ഒരു മഞ്ഞ കാർഡും 45 മിനുട്ടിനുള്ളിൽ നേടി.രണ്ടാം പകുതിയിൽ കേരള യൂണിവേഴ്സിറ്റി താരങ്ങൾ അടവുകൾ പലതും പുറത്തെ ടുത്തങ്കിലും ചുവടുകൾ പിഴച്ചു. പ്രതിരോധ നിരയിലെ ആന്റോയുടെ കാലിലൂടെ 66 ആം മിനുട്ടിൽ സെൽഫ് ഗോൾ പിറന്നു. തുടർന്ന് സമ്മർദ്ദത്തിലായ കേരളയെ അവസരം നോക്കി അടിക്കാൻ ജോയ് യൂണിവേഴ്സിറ്റി താരങ്ങൾക്ക് സാധിച്ചു. 76 ആം മിനുട്ടിൽ കേരളയുടെ വല കുലുക്കാൻ എബിൻ ദാസിലൂടെ സാധിച്ചു. കളി തിരിച്ചു പിടിക്കാൻ ആക്രമണ രീതി അഴിച്ചു വിട്ട കേരള 90 മിനുട്ടിനുള്ളിൽ 3 മഞ്ഞ കാർഡുകൾ കൂടെ നേടി. 6 മിനുട്ട് ലഭിച്ച ആഡ് ഓൺ ടൈമിൽ മഞ്ഞ, ചുവപ്പു കാർഡുകളുടെ പ്രളയമായി. കാൽ പന്തു കളിയുടെ ആവേശം കൈയ്യാങ്കളിയിലേക്ക് നീങ്ങുന്ന അവസ്ഥ വരെയെത്തി. ജോയ് യൂണിവേഴ്സിറ്റിക്ക് രണ്ടു മഞ്ഞ കാർഡുകളും രണ്ടു ചുവപ്പു കാർഡും കേരള സർവകലാശാല ഒരു മഞ്ഞ കാർഡും രണ്ടു ചുവപ്പു കാർഡും ആഡ് ഓൺ ടൈമിൽ നേടി. ഒടുവിൽ വിസിൽ മുഴങ്ങിയപ്പോൾ പുതു ചരിത്രം രചിച്ച് തമിഴ്നാട് ജോയ് യൂണിവേഴ്സിറ്റി 2-0 ന് പൂൾ ഡി മത്സരങ്ങളുടെ ജേതാക്കളായി. 

തുടർന്നു നടന്ന ചടങ്ങിൽ എം.എം.ഒ കമ്മിറ്റി സി.ഇ.ഒ വി അബ്ദുള്ളകോയ ഹാജി ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു, ടീം അംഗങ്ങൾക്കുള്ള മെഡൽ ഐ. എസ്. എൽ മുംബൈ സിറ്റി താരം നൗഫൽ അണിയിച്ചു. റണ്ണേഴ്സ് ട്രോഫി എം.എം.ഒ പ്രസിഡന്റ് വി മരക്കാർ ഹാജി മാസ്റ്റർ സമ്മാനിച്ചു, കോളേജ് പിടിഎ വൈസ് പ്രസിഡന്റ് റസാഖ്‌ കൊടിയത്തൂർ, ടീം അംഗങ്ങൾക്ക് മെഡൽ കൈമാറി. ഒ. എം അബ്ദുറഹിമാൻ, ജാസിർ, മുഹമ്മദ്‌ ചെറുവാടി, ഡോ.മുജീബ് അമ്പലക്കണ്ടി എന്നിവർ സംസാരിച്ചു.

ചിത്രം: ജേതാക്കളായ തമിഴ്നാട് ജോയ് യുനിവേഴ്സിറ്റി ടീം

Follow us on :

More in Related News