Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Dec 2025 19:03 IST
Share News :
കോട്ടയം: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളുടെ (എസ്.ഐ.ആര്‍) ഭാഗമായി കോട്ടയം ജില്ലയിലെ ആദ്യഘട്ട കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ബൂത്ത് അടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടികയുടെ പകര്‍പ്പ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് നല്‍കി. httsp://ceo.kerala.gov.in എന്ന വെബ്സൈറ്റിലും പട്ടിക പരിശോധിക്കാം. കഴിഞ്ഞ ഒക്ടോബര്‍ 27ന് വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്ന ജില്ലയിലെ 1611002 വോട്ടര്‍മാരില്‍ 1449740 പേര്‍ കരട് പട്ടിയയില്‍ ഉള്‍പെട്ടിട്ടുണ്ട്. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍(ഇആര്‍ഒ), അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍(എഇആര്‍ഒ) 1564 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍(ബിഎല്‍ഒ)എന്നിവരുടെ ചിട്ടയായ പ്രവര്‍ത്തനമാണ് ആദ്യ ഘട്ടത്തില്‍ 89.99 ശതമാനം ഫോമുകള്‍ ലഭിക്കാന്‍ സഹായകമായതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ പറഞ്ഞു. ജില്ലയില്‍ 1564 പോളിംഗ് ബൂത്തുകളിലായുള്ള വോട്ടര്‍മാരുടെ വിവര ശേഖരണത്തില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള വോളണ്ടിയര്‍മാരും രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്ത് തല പ്രതിനിധികളും നിര്‍ണായക പങ്കുവഹിച്ചു.
എസ്.ഐ.ആറിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഇലക്ടറല്‍ രിജസ്ട്രേഷന്‍ ഓഫീസര്‍മാരുടെ
Follow us on :
Tags:
More in Related News
Please select your location.