Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഷംസു ചേനങ്ങാടനെ ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങൾ ആദരിച്ചു.

06 May 2024 07:14 IST

- ISMAYIL THENINGAL

Share News :

ദോഹ: ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിലെത്തിയ മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി മെമ്പർ ഷംസു ചേനങ്ങാടനെ, ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങൾ ആദരിച്ചു. ചേനങ്ങാടനെ അദ്ദേഹത്തിന്റെ വസതിയിൽ സന്ദർശിച്ചാണ് ആദരിച്ചത്. 

ചടങ്ങിൽ ഖത്തർ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി സെക്രട്ടറി നിയാസ് കൈപ്പേങ്ങൽ ഷാൾ അണിയിച്ചു. ഒഐസിസി ഇൻകാസ് സെൻട്രൽ കമ്മിറ്റി അംഗം സലീം ഇടശ്ശേരി, ജാഫർ കമ്പാല, ഇർഫാൻ പകര, നിയാസ് ചേനങ്ങാടൻ തുടങ്ങിയവർ പങ്കെടുത്തു.


Follow us on :

More in Related News