Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രക്ഷാ പ്രവർത്തനവും, നെൽകൃഷിയെ നെഞ്ചേറ്റിയും അഗ്നി രക്ഷ സേന

24 Feb 2025 13:38 IST

UNNICHEKKU .M

Share News :


മുക്കം: രക്ഷാപ്ര വർത്തനത്തിൻ്റ ജാഗ്രതയേടപ്പം വയലിൽ നെൽകൃഷിയെ നെഞ്ചേറ്റിയും അഗ്നി രക്ഷസേന ശ്രദ്ധ തേ ടുന്നു. രക്ഷാ പ്രവർത്തനം മാത്രമല്ല കൃഷിയും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിച്ച് വേറിട്ട മാതൃക കാണിക്കുകയാണ് മുക്കം അഗ്നിരക്ഷാ സേനയും സിവിൽ ഡിഫെൻസും ആപ്താമിത്രയും. ജോലിയുടെ ഇടവേളകൾക്കിടയിൽ മുക്കം അഗ്നിരക്ഷാ നിലയത്തിന്റെ പരിസരത്ത് പച്ചക്കറി കൃഷി നടത്തി ഇതിനകം വിജയഗാഥ തീർത്തിട്ടുണ്ട്. കൃഷിയുടെ വിജയ പ്രത്യാശയാണ് നെൽകൃഷി എന്ന ആശയം സിവിൽ ഡിഫെൻസ് വളണ്ടിയർമാർ മുന്നോട്ട് വെച്ചത്. വിവിധ ദുരന്ത മേഖലകളിൽ ഫയർ ആൻഡ് റെസ്ക്യൂ സർവീസിനൊപ്പം രക്ഷാ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ജനകീയ രക്ഷാ പ്രവർത്തന സന്നദ്ധ സേനയാണ് സിവിൽ ഡിഫെൻസും ആപ്താ മിത്രയും. ഗ്വാളിയോർ റയോൺസിന്റെ ഉടമസ്ഥതയിൽ മാവൂർ പുഞ്ചപ്പാടത്തെ തരിശ് ഭൂമിയായ വയലാണ് പരീക്ഷണത്തിലൂടെകൃഷിയോഗ്യമാക്കിയത്. വയലിലുണ്ടായിരുന്ന ആഫ്രിക്കൻ പായലും പുല്ലും നീക്കി നിലമൊരുക്കി. തുടർന്ന് പ്രദേശത്തെ കർഷകൻ പൂളക്കോട് അബ്ദുറഹിമാൻ നൽകിയ പൗർണമി നെല്ലിന്റെ ഞാറ് പറിച്ച് വയലിൽ നട്ടാണ് വേറിട്ട ഉദ്യമത്തിന് തുടക്കം കുറിച്ചത്. ഞായറാഴ്ച്ച രാവിലെ മുതൽ ഉച്ച വരെയാണ് കെ

നെൽ കൃഷിയുമായി സിവിൽ ഡിഫെൻസ് - ആപ്താ മിത്ര വളണ്ടിയർമാർ സേവന സന്നദ്ധരായത്. മുക്കം ഫയർ സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ, സിവിൽ ഡിഫെൻസ് - ആപ്താ മിത്ര പോസ്റ്റ്‌ വാർഡൻ ജാബിർ കാരമൂല, ഡെപ്യൂട്ടി പോസ്റ്റ്‌ വാർഡൻ ആയിഷ തെങ്ങിലക്കടവ്, പാടശേഖര കമ്മറ്റി പ്രസിഡന്റ്‌ സലീം എന്നിവർ നേതൃത്വം നൽകി. ഇരുപത്തഞ്ചോളം സിവിൽ ഡിഫൻസ് -ആപ്താ മിത്ര വളണ്ടിയർമാരാണ് കൃഷിയുമായി എത്തിയത്. വളം നൽകലും പരിപാലനവും ഇവർ തന്നെ ചെയ്യും. വിളവെടുപ്പ് ആഘോഷമായി നടത്താനും പദ്ധതിയുണ്ട്. ദുരന്ത മുഖങ്ങളിലെ രക്ഷാ പ്രവർത്തനങ്ങൾക്കൊപ്പം തരിശ്നിലങ്ങൾ കൃഷിയോഗ്യമാക്കി പൊന്നുവിളയിച്ച് സാമൂഹ്യ പ്രതിബദ്ധതയുള്ള വേറിട്ട മാതൃക കാണിക്കുകയാണ് സിവിൽ ഡിഫൻസ് - ആപ്താ മിത്ര വളണ്ടിയർമാർ.

Follow us on :

More in Related News