Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റഷീദ് കെ.പി അനുസമരണം സംഘടിപ്പിച്ചു.

27 May 2024 03:48 IST

- ISMAYIL THENINGAL

Share News :

ദോഹ : കെ.എം.സി.സി ഖത്തർ സ്റ്റേറ്റ്, ജില്ലാ കൗസിലറും കോട്ടക്കൽ മണ്ഡലം ഉപാധ്യക്ഷനുമായിരുന്ന റഷീദ് കെ.പി യുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണവും പ്രാർത്ഥന സദസ്സും സംഘടിപ്പിച്ചു. വെള്ളിയാഴ്ച രാത്രി തുമാമയിലെ കെ.എം.സി.സി ആസ്ഥാനത്തു നടന്ന അനുസ്മരണ സമ്മേളനം കെ.എം.സി.സി ഖത്തർ സെക്രട്ടറി സലീം നാലകത്ത് ഉദ്‌ഘാടനം ചെയ്തു . കെ.എം.സി.സി കോട്ടക്കൽ മണ്ഡലം ആക്ടിങ് പ്രസിഡണ്ട് ഷംനാദ് കെ.പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മലപ്പുറം ജില്ലാ ആക്ടിങ് പ്രസിഡണ്ട് ഇസ്മായിൽ ഹുദവി , ജനറൽ സെക്രട്ടറി അക്ബർ വേങ്ങശ്ശേരി. ട്രഷറർ റഫീഖ് പള്ളിയാലിൽ , ജില്ലാ വൈസ്പ്രസിഡന്റ് ശരീഫ് വളാഞ്ചേരി, മണ്ഡലം ജനറൽ സെക്രട്ടറി ഇബ്രാഹിം കല്ലിങ്ങൽ, സെക്രട്ടറി ഷുഹൈബ് കാട്ടി കുളങ്ങര, വൈസ് പ്രസിഡന്റ് ഷംസു കക്കൻചിറ എന്നിവർ സംസാരിച്ചു ,ബഷീർ ഫൈസിയുടെ ഖിറാഅത്തോടെ ആരംഭം കുറിച്ച ചടങ്ങിൽ പ്രാർത്ഥന സദസ്സിന് സലീം ഹുദവി നേതൃത്വം നൽകി.

Follow us on :

More in Related News