Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2024 17:51 IST
Share News :
.
മുക്കം: കനത്ത മഴയും, പുലിക്കയത്തിൽ ഉയർന്ന ജലനിരപ്പിെൻ്റെ രൗദ്രഭാവങ്ങൾക്കൊപ്പം ആർത്തട്ടഹാസവും അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംങ്ങ് മേളയുടെ രണ്ടാ ദിനവും അക്ഷരാർത്ഥത്തിൽ വർണ്ണാഭമാക്കി. വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന മലബാർ റിവർ ഫെസ്റ്റിവലിൻ്റെ പത്താമത് അന്താരാഷ്ട വൈറ്റ് വാട്ടർ കയാക്കിംങ് ചാമ്പ്യൻഷിപ്പിന് കോടഞ്ചേരി യിലെമലയോര ഗ്രാമമായ പുലിക്കയം രണ്ടാം ദിനത്തിൽ കായിക കരുത്തിെൻ്റെ ദൃശ്യവിരുന്നായത്. അവേശേഷിക്കുന്ന രണ്ട് നാൾ മലയോരത്തെ പുലിക്കയം, ചാലിയാർ പുഴകളിൽ കയാക്കിംങ്ങ് താരങ്ങളുടെ വൈവിധ്യങ്ങളായ മത്സരത്തിൻ്റെ അതിസാഹസികവും സുന്ദരമായ പ്രകടനങ്ങൾ കൂടുതൽ ആവേശമാക്കും . വൃഷ്ടിപ്രദേശങ്ങളിൽ പെയ്തിറങ്ങിയ കനത്ത മഴ വെളള പാച്ചിൽ വൻപാറ കെട്ടുകളെ ശക്തമായി തട്ടിയുരസി പതഞ്ഞൊഴുകുന്ന കാഴ്ച്ചകൾ വെള്ളിയാഴ്ച്ച ദിവസെത്തെ ജല മേളയിൽ എത്തിയ നൂറുകണക്കിന് പേർ മതി വോളംആസ്വദിച്ച് മനംകുളിർത്തു. പുരുഷ വനിത വിഭാഗത്തിൻ്റെ കയാക്കിംങ്ങ് ക്രോസ്സ് മത്സരങ്ങളാണ് വെള്ളിയാഴ്ച്ച നടന്നത്. കയാക്കിംങ്ങ് ഫെസിലി േറ റഷൻ സെൻ്ററിൽ കോഴിക്കോട് ജില്ല കലക്ടർ സ്നേ ഹിൽ കുമാർ സിംങ്ങ് മലബാർ റിവർ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. മലബാർ റിവർ ഫെസ്റ്റിലൂടെ കേരള ടൂറിസത്തിന് പ്രമോഷൻ സാധ്യത കൂടുതൽ വർദ്ധിച്ചിരിക്കയാണെന്ന് അദ്ദേഹം അഭിപ്രായെപെട്ടു. ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ഇവൻ്റുകളും വളരെയധികം വിജയപ്രദമായി അദ്ദേഹം പറഞ്ഞു.ടൂറിസം വകുപ്പ് ഡയരക്ടർ ശിഖ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സിനിമ ആർട്ടിസ്റ്റ് ബിനു പപ്പുമുഖ്യപ്രഭാഷണം നടത്തി.
കയാക്കിംങ്ങ് മത്സരങ്ങൾ വളരെ ബുദ്ധിമുള്ളതും രസകരവുമായ മത്സരമാണന്ന് റഷ്യൻ കയാക്കിംങ്ങ് താരം മാറിയ കോർ നേവവും, എൻ െല ലെെ റ്റ് നൂസിനോട് പറഞ്ഞു. അതേസമയം പതങ്കയത്ത് ഇക്കുറി ജല നിരപ്പ് ഉയർന്നതിനാൽ മികച്ച പ്രകടനം നടത്താനുള്ള എല്ലാ തയ്യാറെടുപ്പിലുമാണന്ന് ഉത്തരാഖണ്ഡ് കയാക്കിംങ്ങ് താരം അനിലും എൻ ലൈറ്റ് നൂസിനോട് പറഞ്ഞു.
കെ.ടി. ഐ എൽ ചെയർമാൻ എസ് കെ സജീഷ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഗവാസ്, കോഴിക്കോട് ജില്ല പഞ്ചായത്ത് വികസന സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ വി.പി. ജമീല , മെമ്പർ ബോസ് ജേക്കബ്, കോSഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പക േശ്ശരിയിൽ, കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ,കോട ഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ, സൂസൺവർഗ്ഗീസ്സ്, ജോർജുകുട്ടി വിളക്കുന്നേൽ, ചാൾസ് തയ്യിൽ, ഷിബു പുതിേയേട്ത്ത് , ഡി ഗിരീഷു കുമാർ, പുഷ്പ സുരേന്ദ്രൻ, വിൻെസെൻ്റ് വടക്കമുറിയിൽ , ടി.എം പൗ േലാ സ് , കെ. എം ബഷീർ, മാത്യു , ചെമ്പോ ട്ടിക്കൽ,പി.പി ജോയ്, അഡ്വ. പി.എൽ സെബാസ്ത്യൻ, ജോർജ്ജ് മേച്ചുകുഴി എന്നിവർ സംസാരിച്ചു. കെ എ ടി പി എസ് സി ഇ ഒ ബിനു കുര്യാക്കോസ് സ്വാഗതവും, കോഴിക്കോട് ഡിടിപിസി സെക്രട്ടറി നിഖിൽ ടി ദാസ് നന്ദിയും പറഞ്ഞു. ഞായറാഴ്ച മേള സമാപിക്കും. പട്ടികജാതി പട്ടിക വർഗ്ഗേ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു കയാക്കിംങ് ചാമ്പ്യൻഷിപ്പിൽ വിജയികൾക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും.
ചിത്രം: കോടഞ്ചേരി പുലിക്കയത്ത് കോഴിക്കോട് ജില്ല കലക്ടർ സ്നേ ഹിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു.
.
Follow us on :
Tags:
More in Related News
Please select your location.