Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുല്ലൂരാംപാറ സെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്ക്കൂൾ വിജയഗാഥയുമായി വീണ്ടും ഓവറോൾ കിരീടം നിലനിർത്തി.

11 Oct 2024 11:45 IST

UNNICHEKKU .M

Share News :


മുക്കം ഉപജില്ല സ്ക്കൂൾ കായികമേളയിൽ പുല്ലാരാംപാറ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ വിജയഗാഥയുമായി വീണ്ടും ഓവറോൾ കിരീടം നിലനിർത്തി.  503 പോയിന്റുകൾ നേടിയാണ് തുടർച്ചയായി പതിനെട്ടാം തവണയും ഓവറോൾ മേധാവിത്വവുമായി തിളങ്ങിയത്. മികച്ച പ്രകടനങ്ങളിലൂടെ 75 വീതം പോയിന്റുകൾ നേടി കൊടിയത്തൂർ പിടി എം എച്ച് എസും, ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളും രണ്ടാം സ്ഥാനം പങ്കിട്ടു. സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിലിന്റെ അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്.  ഉദ്ഘാടനം ചെയ്തു.മുക്കം എ ഇ ഒ ടി.ദീപ്തി , ഷൈനി ബെന്നി, പി ടി അഗസ്റ്റിൻ, ജോളി ജോസഫ്, ആന്റണി കെ ജെ, വിൽസൺ ടി താഴത്ത് പറമ്പിൽ ഷാജി ജോൺ എന്നിവർ സംസാരിച്ചു.

. സബ്ജൂനിയർ ഗേൾസ്, സബ്ജൂനിയർ ബോയ്സ്, ജൂനിയർ ബോയ്സ്, ജൂനിയർ ഗേൾസ്,സീനിയർ ബോയ്സ്, സീനിയർ ഗേൾസ് എല്ലാ ടീം ചാമ്പ്യൻഷിപ്പുകളും പുല്ലുരാം പാറ സ്കൂൾ കരസ്ഥമാക്കി. പുല്ലൂരാംപാറ സ്കൂളിലെ മുഹമ്മദ് എ,അന്ന റെയ്ച്ചൽ തോമസ്, ഷാരോൺ ശങ്കർ, സർഗാ സുരേഷ്,നിവ്യ ജോഷി, സൂരജ് എംപി, ഡോണ അനിലും, സെക്രട് ഹാർട്ട് സ്കൂളിലെ ഇവനാ റോസും എന്നിവർ വ്യക്തിഗത ചാമ്പ്യൻമാരായി. ഓവറോൾറണ്ണപ് നേടിയ ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളിലെ അൻസിൽ നിസാം ജൂനിയർ വിഭാഗത്തിൽ 800 മീറ്റർ, 1500 മീറ്റർ മിന്നും പ്രകടനം നടത്തി ഒന്നാം സ്ഥാനങ്ങൾ നേടി. അതേസമയം ട്രാക്കിലെ ഗ്ലാമർ മത്സരമായ സീനിയർ വിഭാഗത്തിൻെറ 100 മീറ്റർ ഓട്ട മത്സരത്തിൽ അയാൻ ശഹീദ് മികച്ച പ്രകടനവുമായി ഒന്നാം സ്ഥാനം നേടി. കായിക കരുത്തിലൂടെ മിന്നും വിജയ തിളക്കം തീർത്ത താരങ്ങളെ സ്കൂൾ മാനേജർ കെ.സുബൈർ,പി.ടി എ പ്രസിഡണ്ട് അഡ്വ ഉമർ പുതിയോട്ടിൽ, പ്രിൻസിപ്പൾ ഇ അബ്ദുറഷീദ്, പ്രധാനധ്യാപകൻ യൂ.പി. മുഹമ്മദലി എന്നിവർ അനുമോദനം നടത്തി.

Follow us on :

More in Related News