Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്ത് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ സി.ഐ.യ്ക്കും എസ്.ഐ.യ്ക്കും എതിരേ പോലീസ് കേസെടുത്തു.

30 May 2024 22:01 IST

Jithu Vijay

Share News :

മലപ്പുറം: ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങിയ സി.ഐ.യ്ക്കും എസ്.ഐ.യ്ക്കും എതിരേ പോലീസ് കേസെടുത്തു. വളാഞ്ചേരി സി.ഐ. സുനില്‍ദാസ്, എസ്.ഐ. ബിന്ദുലാല്‍ എന്നിവർക്കെതിരേയാണ് തിരൂർ ഡിവൈ.എസ്.പി. കേസ് രജിസ്റ്റർ ചെയ്തത്. ക്വാറിയില്‍നിന്ന് സ്ഫോടകവസതുക്കള്‍ പിടികൂടിയ കേസിലാണ് ഇരുവരും 18 ലക്ഷം രൂപ ഭൂവുടമയില്‍നിന്ന് കൈക്കൂലി വാങ്ങിയത്.


മാസങ്ങള്‍ക്ക് മുമ്പാണ് വളാഞ്ചേരിയിലെ ക്വാറിയില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്ത്. ഈ സംഭവത്തില്‍ ഭൂവുടമയ്ക്കെതിരേ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോലീസ് ഉദ്യോഗസ്ഥർ പണം വാങ്ങിയത്. ആകെ 22 ലക്ഷം രൂപയാണ് കൈക്കൂലിയായി ചോദിച്ചത്. ഇതില്‍ പത്ത് ലക്ഷം രൂപ എസ്.ഐ.യും എട്ട് ലക്ഷം രൂപ സി.ഐ.യും വാങ്ങിയെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ബാക്കി നാല് ലക്ഷം രൂപ ഇടനിലക്കാരനും സ്വന്തമാക്കി.

സംഭവത്തില്‍ തിരൂർ ഡിവൈ.എസ്.പി. നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ രണ്ട് ഉദ്യോഗസ്ഥർക്കുമെതിരേ തെളിവ് ലഭിച്ചിരുന്നു. തുടർന്നാണ് ഇവർക്കെതിരേ കേസ് രജിസ്റ്റർചെയ്തത്. കേസില്‍ രണ്ടുപേരെയും വൈകാതെ അറസ്റ്റ് ചെയ്തേക്കും. ഉദ്യോഗസ്ഥർക്കെതിരേ വകുപ്പുതല നടപടിയുമുണ്ടാകും.


Follow us on :

Tags:

More in Related News