Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്ലസ്ടു ഫലം ഇനി നമ്മുടെ കേരളം ആപ്പിലൂടെ

21 May 2026 20:26 IST

Jithu Vijay

Share News :

മലപ്പുറം : സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ്ടു പരീക്ഷാഫലം മെയ് 26ന് പ്രഖ്യാപിക്കുകയാണ്. പത്താം ക്ലാസ് ഫലം ‘നമ്മുടെ കേരളം’ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കിയത് പോലെ പ്ലസ്ടു ഫലവും ഇത്തവണ നമ്മുടെ കേരളം ആപ്പിലൂടെ പരിശോധിക്കാനാകും. പരീക്ഷാ ഫലം അറിയുന്നതിനുണ്ടാകുന്ന തിരക്കും കാലതാമസവും പൂർണ്ണമായി ഒഴിവാക്കാനും, വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് തന്നെ ഫലം പരിശോധിക്കാനും ഇതിലൂടെ സാധിക്കും.


ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ വഴിത്തിരിവുകളിൽ ഒന്നാണ് പ്ലസ് ടു. ഈ പരീക്ഷാഫലവും അതിന് പിന്നാലെ എടുക്കുന്ന തീരുമാനങ്ങളും തിരഞ്ഞെടുപ്പുകളും തന്നെയാണ് ഭാവിയുടെ ദിശ നിർണയിക്കുന്നത്. സ്വപ്നങ്ങളിലേക്കുള്ള പുതിയ വാതിലുകൾ തുറക്കാനും, ആത്മവിശ്വാസത്തോടെ മുന്നോട്ട് നടക്കാനും, ആഗ്രഹിക്കുന്ന ഉയരങ്ങൾ കീഴടക്കാനും ഈ പ്ലസ് ടു ഫലം സഹായിക്കട്ടെ.


 2026 മേയ് 26-ന് ഔദ്യോഗികമായി പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിന് തൊട്ടുപിന്നാലെ തന്നെ ആപ്പിലെ ലിങ്ക് സജീവമാകുന്നതാണ്.


ഫലം പരിശോധിക്കേണ്ട വിധം:


 * ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ‘നമ്മുടെ കേരളം’ ആപ്പ് ഡൗൺലോഡ് ചെയ്യുക.


 * ആപ്പിൽ വൺ ടൈം രജിസ്ട്രേഷൻ (One-Time Registration) പൂർത്തിയാക്കി പ്രവേശിക്കുക.


 * ആപ്പിലെ ‘സേവനങ്ങൾ’ വിഭാഗത്തിലുള്ള 'Plus Two Results' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.


 * നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകിയാൽ പരീക്ഷാഫലം ഉടൻ തന്നെ സ്ക്രീനിൽ ലഭ്യമാകും.



Follow us on :

More in Related News