Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പി.എച്ച്. അബ്ദുളള മാസ്റ്റര്‍ അനുസ്മരണം നടത്തി.

13 May 2024 17:29 IST

- ISMAYIL THENINGAL

Share News :

ദോഹ: കഴിഞ്ഞ ദിവസം നമ്മോട് വിടപറഞ്ഞ കേരള മാപ്പിള കലാ അക്കാദമി ചെയര്‍മാനും പ്രഭാഷകനുമായിരുന്ന പി.എച്ച് അബ്ദുള്ള മാസ്റ്റർ അനുസ്മരണം ദോഹയിലെ മാപ്പിള കലാ, സാംസ്കാരിക പ്രവർത്തകർ ചേർന്ന് നടത്തി. പി.എച്ച് അബ്ദുള്ള മാഷ് മാപ്പിള കലക്ക് നൽകിയ സംഭാവനയും, പ്രോത്സാഹനവും ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെ.എം.സി.സി ഖത്തർ സംസ്ഥാന ട്രഷറർ ഹുസൈൻ സാഹിബും, അനുസ്മരണ പ്രഭാഷണം നടത്തിയ ഐ.സി.ബി.എഫ്- എം.സി മെമ്പർ അബ്ദുൽ റഊഫ് കൊണ്ടോട്ടിയും പറഞ്ഞു. 


ഖത്തർ മാപ്പിള കലാ അക്കാദമി ചെയർമാൻ മുഹ്സിൻ തളിക്കുളം, ശിഹാബ് വലിയകത്ത്, സിദ്ദിഖ് ചെറുവല്ലൂർ, നവാസ് മുഹമ്മദലി, ഷാജു തളിക്കുളം, റഫീഖ് വാടാനപ്പിള്ളി, അഷറഫ് ഉസ്മാൻ പാലക്കാട്, സലാം വടകര തുടങ്ങി മാപ്പിള കലാ, സാംസ്‌കാരിക, സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.

പി.എച്ച്. അബ്ദുള്ള മാസ്റ്ററുടെ രചനയിൽ പിറന്ന 'അഭിമാനത്തോടെ നീങ്ങും ഭാരതത്തിൽ മക്കളെ' എന്ന ഗാനം അദ്ദേഹത്തിൻറെ ഓർമ്മയ്ക്കു മുമ്പിൽ സമർപ്പിക്കുന്നതായും സംഘാടകർ പറഞ്ഞു.


ഖത്തർ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ  

https://chat.whatsapp.com/LuAKWbcqMtBEg84HNTYqZS


Follow us on :

More in Related News