Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോത്യിയ കപ്പിന് വേണ്ടിയുള്ള ഇൻ്റർനാഷണൽ സ്പെഷ്യൽ ഒളിംപിക്സ് ടൂർണമെൻ്റിൽ ഇന്ത്യൻ ടീമിലേക്ക് യോഗ്യത നേടിയ ഇടം നേടിയ പരപ്പനങ്ങാടി സദ്ദാംബീച്ച് സ്വദേശി ഹാജിയാരകത്ത് മുഹമ്മദ് ശഹീറിന് യാത്രയയ്യപ്പ് നൽകി

26 Jun 2024 20:54 IST

Jithu Vijay

Share News :


പരപ്പനങ്ങാടി : ലോകത്തിന്റെ ഏറ്റവും വലിയ യൂത്ത് ഫുട്ബോൾ ടൂർണമെന്റുകളിലൊന്നായ ഗോത്യിയ കപ്പിന് വേണ്ടിയുള്ള ഇൻ്റർനാഷണൽ സ്പെഷ്യൽ ഒളിംപിക്സ് ടൂർണമെൻ്റിൽ ഇടം നേടിയ പരപ്പനങ്ങാടി സദ്ദാംബീച്ച് സ്വദേശി ഹാജിയാരകത്ത് ബഷീർ മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ശഹീർ

ഇന്ത്യൻ ടീമിലേക്ക് യോഗ്യത നേടി. ഗ്വാളിയാറിൽ വച്ച് നടന്ന സെലക്ഷൻ ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും 14 സംസ്ഥാനങ്ങളിൽ നിന്നുള്ള 140 ഓളം വരുന്ന കളിക്കാരെ മറികടന്നാണ് ശഹീർ തൻ്റെ നേട്ടം കൈവരിച്ചത്.


ശഹീറിൻ്റ് കോച്ചും സ്പെഷ്യൽ എഡ്യൂകേറ്റർ മായ മുഹമ്മദ് അജ് വദ്ൻ്റെ കഠിന പ്രയത്നവും പിന്തുണയും ശഹീറിനു ടീമിൽ ഇടം നേടുന്നതിന് ശക്തി പകർന്നു.

ജൂലൈ 13 ന് സ്വീഡനിൽ വച്ച് നടക്കുന്ന വേൾഡ് ഫുട്ബോൾ ടൂർണമെൻ്റിൽ ശഹീർ പങ്കെടുക്കും. യാത്ര പുറപ്പെട്ട

ശഹീറിന് പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ പി.പി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

കൗൺസിലർമാരായ പി.പി ഉമ്മുകുൽസു, തലക്കലകത്ത് റസാഖ്, കെ.ജുബൈരിയ, ടി.ആർ റസാഖ് പങ്കെടുത്തു.

Follow us on :

More in Related News