Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹരിത ബോക്സ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു

08 Jan 2025 17:23 IST

UNNICHEKKU .M

Share News :

മുക്കം:ചലനം പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭ കുടുംബശ്രീ സിഡിഎസ് ഹരിത ബോക്സ് നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംസ്ഥാനതലത്തിൽ വിവിധങ്ങളായ പരിപാടികൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി മുക്കം നഗരസഭയിലെ മുഴുവൻ വീടുകളെയും ഹരിത ഭവനം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ വിവിധങ്ങളാ യ പരിപാടികൾ സംഘടിപ്പിക്കുകയാണ്. ഒരു അയൽക്കൂട്ടത്തിൽ നിന്നും ഒരു റിസോഴ്സ് പേഴ്സനെ തെരഞ്ഞെടുത്ത് 300 പേർക്കുള്ള പരിശീലനമാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. വേസ്റ്റ് പേപ്പറുകളിൽ നിന്നും ഹരിത ബോക്സ്,ഫ്ലവർ വേസ്, പെൻബോക്സ് എന്നിവയും വേസ്റ്റ് തുണികളിൽ നിന്നും ചവിട്ടി, സഞ്ചി എന്നിവ നിർമിക്കുന്നതിനുള്ള പരിശീലനം മുക്കം ഇഎംഎസ് ഹാളിൽ വച്ച് നടത്തി. പരിശീലന പരിപാടിയിൽ തൊഴിലുറപ്പ് ഉപസമിതി കൺവീനർ ഷൈനി സ്വാഗതം പറഞ്ഞു. സിഡിഎസ് ചെയർപേ ഴ്സൽ രജിത സി ടി അധ്യക്ഷoവഹിച്ചു. എംസിജി അനിയൻകുഞ്ഞ് കെ എസ് സന്ദേശവും മെന്റർ വിജയൻ സി വിശദീകരണവും നടത്തി. ഹരിത കേരള മിഷൻ ട്രെയിനർ രമാ ചെറുവത്തൂർ പരിശീലനത്തിന് നേതൃത്വം നൽകി. പരിശീലനത്തിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മെമ്പർ സെക്രട്ടറി ജില ഏറ്റുവാങ്ങി. ഐ ആർ ജി ബിന്ദു പരിപാടിയിൽ നന്ദി പറഞ്ഞു.

Follow us on :

More in Related News