Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു

19 Jul 2024 09:39 IST

Shafeek cn

Share News :

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ച വ്യാധികൾ പടരുന്ന സാഹചര്യത്തിൽ ഒരാൾക്കു കൂടി കോളറ സ്ഥിരീകരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ കോളറ സ്ഥിരീകരിച്ച രോഗിയെ പരിചരിച്ച നഴ്‌സിന്റെ ഭര്‍ത്താവിനാണ് രോഗം സ്ഥിരീകരിച്ചത്. കോളറ വ്യാപനമുണ്ടായ നെയ്യാറ്റിന്‍കരയിലെ ശ്രീകാരുണ്യ ഹോസ്പിറ്റലുമായി നേരിട്ട് ബന്ധമില്ലാത്ത ആൾക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.


മറ്റൊരു ജില്ലയില്‍ ജോലി ചെയ്യുന്ന യുവാവ് കോളറ രോഗികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിച്ച ദിവസങ്ങളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന്റെ ഭര്‍ത്താവാണ്. അതേസമയം, നെയ്യാറ്റിൻകരയിലെ രോഗബാധയുടെ ഉറവിടം വാട്ടർ‌ ടാങ്കാണെന്നു കണ്ടെത്തി. കോളറയുടെ അണുക്കൾ വാട്ടർ ടാങ്കിലെത്തിയത് എങ്ങനെയെന്നു വ്യക്തമല്ല.

Follow us on :

More in Related News