Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആൽ ഫൗണ്ടേഷൻ പാതിവില തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

13 Feb 2025 11:33 IST

Jithu Vijay

Share News :

തിരൂർ : ആൽ ഫൗണ്ടേഷൻ ചാരിറ്റി സ്ഥാപനം വഴി പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയ കേസിൽ വാക്കാട് സ്വദേശിയായ പാലക്കവളപ്പിൽ ചെറിയ ഒറ്റയിൽ റിയാസ് (45) എന്നയാളെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. 2024 ജൂൺ മാസത്തിൽ തവണകളായി പരാതിക്കാരിയിൽ നിന്നും 63000 രൂപ സ്കൂട്ടർ വാങ്ങുന്നതിനായി  ഇയാൾ പണം കൈപ്പറ്റിയിരുന്നു. നാളിതുവരെ ആയിട്ടും സ്കൂട്ടർ ലഭിക്കാതിരുന്നതിനാലും പണം തിരികെ നൽകാതിരുന്നതിനാലും ആണ് പോലീസിൽ പരാതി നൽകിയത്.


പകുതി വില തട്ടിപ്പിനിരയായ അമ്പതോളം സ്ത്രീകൾ ഇയാൾക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് നടന്നിട്ടുള്ള ആൽ ഫൗണ്ടേഷൻ തട്ടിപ്പിന്റെ മലപ്പുറം ജില്ലയിലെ ഒരു ഇടനിലക്കാരനാണ് അറസ്റ്റിലായ പ്രതി. മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow us on :

More in Related News