Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓണാഘോഷം "ആരവം 2K24" കളറാക്കി തൃശൂർ, മാള, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ്

26 Sep 2024 16:32 IST

WILSON MECHERY

Share News :

മാള: മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സംഘടിപ്പിച്ച ഓണാഘോഷം "ആരവം 2K24" മാള എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. ഷാജു ആന്റണി ഐനിക്കൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങ്, മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, മെറ്റ്സ് പോളിടെക്നിക് കോളേജ് എന്നിവ സംയുക്തമായാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിസ്റ്റ്യൂഷൻസിന് ലഭിച്ച ഓണസമ്മാനമാണ് പുതിയതായി ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ച മെറ്റ്സ് കോളേജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ് & റിസർച്ച് എന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഫാർമസി കോളേജിന്റെ പ്രവർത്തനം തുടങ്ങിയതായും അഡ്മിഷൻ നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. മെറ്റസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിസ്റ്റ്യൂഷൻസ് സി.ഇ.ഒ. ഡോ. വർഗീസ് ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്കാദമിക് ഡയറക്ടർ ഡോ. എ സുരേന്ദ്രൻ സ്വാഗതവും സ്റ്റാഫ് കോർഡിനേറ്റർ മരിയ നിൽജി നന്ദിയും പ്രകാശിപ്പിച്ചു. മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിങ്ങ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) അംബിക ദേവി അമ്മ ടി. , മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പാൾ പ്രൊഫ. (ഡോ.) ഫോൺസി ഫ്രാൻസിസ്, മെറ്റ്സ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. റെയ്മോൻ പി. ഫ്രാൻസിസ്, മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് അഡ്മിഷൻ ഡയറക്ടർ റിനോജ് ഖാദർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

56 വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിരകളി ഓണാഘോഷങ്ങളുടെ മാറ്റുകൂട്ടി. വടംവലി മത്സരം, മ്യൂസിക്കൽ ചെയർ, തീറ്റ മത്സരം , പൂക്കള മത്സരം , മലയാളി മങ്ക - മാരൻ മത്സരം, ഓണപ്പാട്ടുകൾ, ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന്റെ പൊലിമ കൂട്ടി. പുലികളിയും മാവേലിയും കാവടിയാട്ടവും ചേർന്നുള്ള ഓണ ഘോഷയാത്ര കൊട്ടികലാശത്തോടെ സമാപിച്ചു. 



Follow us on :

More in Related News