Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jan 2025 00:03 IST
Share News :
കൊച്ചി: പുതുവർഷമെത്തി ലോകമെങ്ങും ആഘോഷ ലഹരിയില്‍. കേരളത്തിവും ന്യൂഇയര്‍ ആഘോഷത്തിലാണ്.
കൊച്ചിയില്‍ ഗാലാ ഡി ഫോര്‍ട്ട്കൊച്ചിയുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് സ്ഥാപിച്ച 42 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചു. കൊച്ചിക്ക് പുറമേ കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, തിരുവനന്തപുരം ഉൾപടേയുള്ള ജില്ലകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ലോകത്ത് ആദ്യം പുതുവര്‍ഷമെത്തിയത് പസഫിക് മഹാസമുദ്രത്തിലെ ചെറു ദ്വീപ് രാജ്യമായ കിരിബാത്തി ദ്വീപിലാണ്. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കായിരുന്നു കിരിബാത്തിയില്‍ പുതുവര്‍ഷം എത്തിയത്. പിന്നാലെ ന്യൂസിലാന്‍ഡ്, ടോകെലൗ, ടോംഗ എന്നിവിടങ്ങളിലും പുതുവര്‍ഷം പിറന്നു. ജപ്പാന്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ ഇന്ത്യന്‍ സമയം 8.30ന് പുതുവര്‍ഷം പിറന്നു. ചൈന, മലേഷ്യ, സിംഗപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളും ന്യൂ ഇയറിനെ വരവേറ്റു. പുലര്‍ച്ചെ 1.30 ന് യുഎഇ, ഒമാന്‍, 3.30 ന് ഗ്രീസ്, ദക്ഷിണാഫ്രിക്ക, സൈപ്രസ്, ഈജിപ്ത്, നമീബിയ, 4.30 ന് ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, നെതര്‍ലന്‍ഡ്, മൊറോക്കോ, കോംഗോ, മാള്‍ട്ട എന്നിവിടങ്ങളിലും പുതുവര്‍ഷമെത്തും. പുലര്‍ച്ചെ 5.30ന് യുകെ, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളും ന്യൂഇയര്‍ ആഘോഷത്തിലേക്ക് കടക്കും.
Follow us on :
Tags:
More in Related News
Please select your location.