Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 16:49 IST
Share News :
മാള :കാർമൽ കോളേജ് ( ഓട്ടോണമസ്), ലൂമിനാർ 2k25 എന്ന പേരിൽ, ഡിപ്പാർട്ട്മെന്റ് ഓഫ് മൾട്ടിമീഡിയയുടെ നേതൃത്വത്തിൽ നാഷണൽ ലെവൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. പ്രശസ്ത മലയാളം സിനിമ താരവും സംസ്ഥാന ദേശിയ അവാർഡ് ജേതാവുമായ സലിം കുമാർ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ.സി.റിനി റാഫേൽ അദ്ധ്യക്ഷത വഹിക്കും. അതിനുശേഷം നടനുമായി സംവാദം ഉണ്ടായിരിക്കും. ജനുവരി 15, 16 , 17 എന്നീ 3 ദിവസങ്ങളിലായാണ് പരിപാടി .
15 രാവിലെ 10.30 നാണ് ഉദ്ഘാടന ചടങ്ങ്.
മാള പ്രസ് ക്ലബ് പ്രസിഡന്റ് ഷാന്റി ജോസഫ് തട്ടകത്ത്, സെക്രട്ടറി ഇപി രാജീവ് ,ചാലക്കുടി പ്രസ്ഫോറം പ്രസിഡന്റ് ഭരിത പ്രതാപ്, ,സെക്രട്ടറി അക്ഷര ഉണ്ണികൃഷ്‌ണൻ, മൾട്ടി മീഡിയ വിഭാഗം മേധാവി ജിസ്ന ജോൺസൻ
എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.
മാള പ്രസ് ക്ലബും, ചാലക്കുടി പ്രസ് ഫോറവും, തൃശൂർ ക്ലബ് എഫ് എമ്മും സംയോജിച്ചാണ് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ആദ്യ ദിവസം ഉദ്ഘാട ചടങ്ങും, സിനിമ സംബന്ധിച്ചുള്ള സംവാദാങ്ങളും, ക്ലബ് എഫ് എം ആർ ജെ പോൾസി നയിക്കുന്ന പരിപാടിയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 2 മണി മുതൽ സിനിമ പ്രദർശനം ആരംഭിക്കും. രണ്ടാം ദിവസം സിനിമ സ്കീനിങ്ങ്, സിനിമ സംബന്ധിച്ചുള്ള സംവാദം നടക്കും . മൂന്നാം ദിവസം സിനിമ സ്കീനിങ്ങ്, സിനിമ സംബന്ധിച്ചുള്ള സംവാദം നടക്കും. സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. അതോടോപ്പം സൂധീർ ഗിന്നസ് നയിക്കുന്ന മ്യൂസിക്കൽ ഇവനീങ്ങ് ഉണ്ടായിരിക്കും. 2025-26 വർഷത്തിലെ മീഡിയ ഫെസ്റ്റ് വിളബരവും നടക്കും. കേളരളത്തിന് അകത്തും പുറത്തുനിന്നുളള കേളജിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുക്കും. എല്ലാവർക്കും ഫിലിം ഫെസ്റ്റിവസലിൽ വന്ന് പങ്കെടുക്കാവുന്നതാണ്. മൾട്ടി മീഡിയ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലുള്ള ആർട്ടിസ്റ്റ് കളക്ടീവ്, കൾച്ചേഴ്സ്, എക്കോ എന്നീ ക്ലബുകളുടെ നേതൃത്വത്തിൽ ഫെസറ്റിനോടനുബന്ഡിച്ച് മെക്രാ ഫിലിം കോംബെറ്റീഷൻ, ഫോട്ടോ സ്റ്റോറി, റേഡിയോ ജോക്കി, വീഡിയോ ജോക്കി എന്നീ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. സ്പോട്ട് ഗെയിംസ്, ഫൂഡ് ഫെസ്ററിവൽ, ട്രഷര‍് ഹണ്ട് കോംപറ്റീഷൻ എന്നിവ നടക്കും. മൾട്ടിമീഡിയ അദ്ധ്യാപകരായ നിഖിൽ കെ സണ്ണി, നിത്യ കെ പി എന്നിവരാണ് പരിപാടിയുടെ കോഡിനേറ്റേഴ്സ്. അവിനാഷ് രവീന്ദ്രൻ, ജെനീഫർ എൻ ഷൈജു എന്നിവർ എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.
Follow us on :
Tags:
More in Related News
Please select your location.