Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Nov 2024 21:36 IST
Share News :
മുക്കം: മുക്കം ഉപജില്ല സ്ക്കൂൾ കലോത്സവം രണ്ടാം ദിവസത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ 48 ഇനങ്ങളുടെ മത്സരം ഫലം പ്രഖ്യാപിച്ചപ്പോൾ അതിഥേയരായ കൊടിയത്തൂർ പി.ടി എം ഹയർ സെക്കണ്ടറി സ്കൂളും, നീലേശ്വരം ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളും 150 പോയൻ്റുകൾ നേടി ഒപ്പത്തിനൊപ്പം മുന്നേറുന്നു. തൊട്ട് പിറകിൽ139 പോയൻ്റുമായി ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്കൂളുമുണ്ട്. ഹെസ്ക്കൂൾ വിഭാഗത്തിൽ ജനറലിൽ 43 ഇനങ്ങളുടെ മത്സരം പൂർത്തിയായിരിക്കെ കൊടിയത്തൂർ പി.ടി എം ഹയർ സെക്കണ്ടറി 147 പോയൻ്റുമായി മുന്നിലുണ്ട്. തൊട്ട് പിറകിൽ 138 പോയൻ്റിൽ പുല്ലൂരാ പാറ സെൻ്റ് ജോസഫ് എച്ച് എസ് രണ്ടാം സ്ഥാനത്തും, 130 പോയൻറുമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്. എസ്. എസ് മൂന്നാം സ്ഥാനത്തുണ്ട്. യൂ.പി. വിഭാഗത്തിൽ കാരശ്ശേരി എച്ച് എൻ സി കെ എ യൂ.പി.എസ് 45 പോയൻ്റിൽ ഒന്നാം സ്ഥാനത്തും43 പോയൻ്റിൽ താഴക്കോട് എ യു പി എസ് രണ്ടാം സ്ഥാനത്തുമുണ്ട്. എൽപി വിഭാഗത്തിൽ നെല്ലിക്കാ പറമ്പ് സി എച്ച് എം എൽ പി. എസ് 46 പോയൻ്റിൽ മുമ്പിലാണ്. ഒരു പോയൻ്റ് വിത്യാസത്തിൽ അതായത് (45 പോയൻ്റ്) കൊടിയത്തൂർ ഗവ.യൂ.പി സ്കൂളും, തേക്കുംകുറ്റി എഫ് എം എൽ പി.എസ് രണ്ടാം സ്ഥാനത്തുണ്ട്. അറബിക്ക് സാഹിത്യോത്സവത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ 35 പോയൻ്റുകളുമായി പി.ടി.എം ഹയർ സെക്കണ്ടറി മുന്നിലുണ്ട്. തൊട്ട് പിറകിൽ 31 പോയൻ്റുമായി ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറിയുമുണ്ട്. യൂ പി വിഭാഗത്തിൽ 20 പോയ ൻ്റിൽ എഫ്.എം എച്ച് എസ് കൂമ്പാറ, മുക്കം, ഗേൾസ് എച്ച് എസ് എസ്, തിരുവമ്പാടി സേക്രട്ട് ഹാർട്ട് കൊടിയത്തൂർ ജി.യു.പി എസ്. കൊടിയത്തൂർ എസ് കെ എയു പി. എസ് , പന്നിക്കോട് എയുപി എസ് എന്നി സ്കൂളുകൾ ഒന്നാം സ്ഥാനത്ത് ഒപ്പത്തിനൊപ്പമുണ്ട് എൽപി വിഭാഗത്തിൽ ചേന്ദമംഗല്ലൂർ, മണാശ്ശേരി, കഴുത്തുട്ടിപ്പുറായ , ചാത്തവന്നങ്കോട് എന്നി സ്കൂളുകൾ മുന്നിലുള്ളത്. ദേശീയ ചലചിത്ര അവാർഡ് ജേതാവ് ജോഷി ബെനഡിക്റ്റ് ഉദ്ഘാടനം ചെയ്തു. നല്ല കലകൾ മനുഷ്യനെ കൂടുതൽ നല്ലവനാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എ ഇ ഒ ടി . ദീപ്തി അധ്യക്ഷത വഹിച്ചു. പി.ടി എ പ്രസിഡണ്ട് ഫസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി. കലോത്സവ വേദികൾ ഒരിക്കലും സംഘർഷാവസ്ഥയുണ്ടാവാതെ
മുന്നോട്ട് പോകാൻ സാധ്യമാകണം അദ്ദേഹം പറഞ്ഞു. സി ബൈജു, പി.കെ.മനോജ് കുമാർ, സിബി കുര്യാക്കോസ്, കെ.സി സി ഹുസൈൻ, എസ് എ നാസർ, അബ്ദുൽ അസീസ് ആരിഫ് , ഇ.കെ. അബ്ദുസ്സലാം. കെ.പി. ജാബിർ,ഇസ്ഹാഖ് കാരശ്ശേരി', സോളമൻസെബാസ്ത്യൻ, എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ജി സുധീര സ്വാഗതവും, റിസപ്ഷൻ കമ്മറ്റി കൺവീനർ സിജു കുര്യാക്കോസ് നന്ദിയും പറഞ്ഞു. കലോത്സവം വ്യാഴാഴ്ച്ച സമാപിക്കും. കലോത്സവ സപ്ലിമെൻ്റ് നേരത്തെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബുപ്രകാശനം ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.